കാസർകോട് നെല്ലിക്കട്ട എലി വിഷം അകത്തുചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാര്ക്ക് എ. ആശാലത (42) മരിച്ചു.
ഓഫീസിൽ ഒറ്റപ്പെടുന്നുവെന്ന മനോവിഷമത്തിലാണ് ഇവർ വിഷം കഴിച്ചതെന്ന് യുവതിയുടെ ബന്ധു പോലീസിന് മൊഴി നൽകി. എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും കളക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമാണ് ആശാലത. എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിലായിരുന്ന ആശാലതയെ 2 മാസം മുൻപാണ് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത്.

