നവജാത ശിശുക്കളെ വിറ്റ കേസില്‍ അറസ്റ്റിലായവർ കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിലെ ദമ്പതികള്‍ക്കു കുഞ്ഞിനെ വിറ്റതായി വിവരം

നവജാത ശിശുക്കളെ വിറ്റ കേസില്‍ അറസ്റ്റിലായവർ കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിലെ ദമ്പതികള്‍ക്കു കുഞ്ഞിനെ വിറ്റതായി വിവരം.ഈരാറ്റുപേട്ട പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇവർ ഇക്കാര്യം സമ്മതിച്ചത്. സംഭവത്തില്‍ ചക്കരക്കല്ല് പോലീസ് കേസെടുത്തു.കേസില്‍ വാഗമണ്‍ സ്വദേശി കെ.എസ്. അർജുൻ, സഹോദരീഭർത്താവ് തിരുനെല്‍വേലി സ്വദേശി മുപ്പിലിരാജ, ഇയാളുടെ ഭാര്യ അപർണ, കൊല്ലം പരവൂർ സ്വദേശിനി അനീന തസ്നി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ ഇവർ കൊല്ലത്തു വിറ്റതായി കണ്ടെത്തിയിരുന്നു.തീക്കോയിയില്‍ വാടകയ്ക്കെടുത്ത വീട്ടില്‍ ഗർഭിണികളെ എത്തിച്ച്‌ അവർ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ പ്രതികള്‍ വിറ്റതായാണു പോലീസിന്റെ കണ്ടെത്തല്‍. സംഘത്തില്‍ കൂടുതല്‍ പേരുള്ളതായി സൂചനയുണ്ട്. പ്രതികള്‍ കഴിഞ്ഞ മാസം 16ന് തീക്കോയിലെ വീട്ടിലെത്തിച്ച ആസാം സ്വദേശിനി രക്ഷപ്പെട്ടു പോലീസിനെ സമീപിച്ചതോടെയാണു വിവരം പുറത്തുവന്നത്.

Leave a Reply

spot_img

Related articles

മെസിയുടെ വരവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കൈമാറി കായികവകുപ്പ്

മെസിയുടെ വരവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കൈമാറി കായികവകുപ്പ്.ലയണൽ മെസിയും അർജന്റീനൻ ഫുട്ബോൾ ടീമും കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് അർജന്റീനൻ ടീമിന്റെ പേരിൽ...

റൂട്ട്സ് ആൻഡ് റോഡ്സിന്റെ കോട്ടയം പൈതൃക യാത്ര ഓഗസ്റ്റ് 27-ന്

കോട്ടയം നഗരത്തിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും അടുത്തറിയുന്നതിനായി 'റൂട്ട്സ് ആൻഡ് റോഡ്സ്' ഓഗസ്റ്റ് 27 ന് പൈതൃക യാത്ര സംഘടിപ്പിക്കുന്നു. 'ആധുനിക കോട്ടയത്തിന്റെ ശില്പി'...

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പിക്ക് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്.എറണാകുളം റൂറൽ സൈബർ പൊലീസാണ് നോട്ടിസ്...

തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം

മഹാരാഷ്ട്രയിൽ സിബിഎസ്ഇ സൗത്ത് സോൺ തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്ക്ക് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം .തൃശൂർ...