ഏറ്റുമാനൂരില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈല്‍ ഫോണും കവർന്ന കേസില്‍ നാല് പ്രതികള്‍ പിടിയില്‍

കോട്ടയം ഏറ്റുമാനൂരില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈല്‍ ഫോണും കവർന്ന കേസില്‍ നാല് പ്രതികള്‍ പിടിയില്‍.പ്രായപൂർത്തിയാകാത്ത രണ്ട് പേരുള്‍പ്പടെ നാല് പ്രതികളാണ് പിടിയിലായത്.കേസില്‍ ആകെ 15 പ്രതികളാണുള്ളത്. പശ്ചിമബംഗാള്‍ സ്വദേശി ബകീർ മണ്ടോള്‍, കോട്ടയം വേളൂർ സ്വദേശി മിഥില്‍രാജ്, പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത ഇരുവരും മലയാളികളാണ്.ശനിയാഴ്ച അർധരാത്രിയിലാണ് ഏറ്റുമാനൂർ പേരൂരിനടത്ത് പൂവത്തുംമൂട്ടിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ മോഷണം നടന്നത്. 15 അംഗ സംഘമാണ് മുഖംമൂടി ധരിച്ച്‌ ആയുധങ്ങളുമായെത്തിയത്. ക്യാമ്പിലുണ്ടായിരുന്നത് 33 തൊഴിലാളികള്‍. ഇവരെ ആയുധം കാണിച്ച്‌ ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്.

Leave a Reply

spot_img

Related articles

മെസിയുടെ വരവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കൈമാറി കായികവകുപ്പ്

മെസിയുടെ വരവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കൈമാറി കായികവകുപ്പ്.ലയണൽ മെസിയും അർജന്റീനൻ ഫുട്ബോൾ ടീമും കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് അർജന്റീനൻ ടീമിന്റെ പേരിൽ...

റൂട്ട്സ് ആൻഡ് റോഡ്സിന്റെ കോട്ടയം പൈതൃക യാത്ര ഓഗസ്റ്റ് 27-ന്

കോട്ടയം നഗരത്തിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും അടുത്തറിയുന്നതിനായി 'റൂട്ട്സ് ആൻഡ് റോഡ്സ്' ഓഗസ്റ്റ് 27 ന് പൈതൃക യാത്ര സംഘടിപ്പിക്കുന്നു. 'ആധുനിക കോട്ടയത്തിന്റെ ശില്പി'...

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പിക്ക് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്.എറണാകുളം റൂറൽ സൈബർ പൊലീസാണ് നോട്ടിസ്...

തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം

മഹാരാഷ്ട്രയിൽ സിബിഎസ്ഇ സൗത്ത് സോൺ തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്ക്ക് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം .തൃശൂർ...