എഫ്.സി ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെൻ്റ് സമിതിക്ക്; ശബ്ദ വോട്ടോടെ തീരുമാനം

ഏറെ കോലാഹലങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും വഴിവെച്ച വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബിൽ, പ്രതിപക്ഷ ബഹളത്തിനിടയിൽ ശബ്ദവോട്ടോടെയാണ് സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി) പരിശോധനയ്ക്കായി വിട്ടത്.ക്രൈസ്തവ സഭകളും വിവിധ സംഘടനകളും ഉയർത്തിയ ശക്തമായ ആശങ്കകളും പ്രതിഷേധങ്ങളും കണക്കിലെടുത്താണ് ബിൽ 31 അംഗ ജെ.പി.സിക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ബിൽ പൂർണ്ണമായി പിൻവലിക്കണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ കാലാവധി തീരുകയോ ചെയ്യുമ്പോൾ വിദേശ ഫണ്ടുപയോഗിച്ച് ആർജിച്ച ആസ്തികൾ ഏറ്റെടുക്കാൻ ഒരു നിയുക്ത അതോറിറ്റിക്ക് രൂപം നൽകുന്നതാണ് ഈ ഭേദഗതി ബിൽ.

Leave a Reply

spot_img

Related articles

ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ സ്ഥാനമൊഴിയുന്നു

ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ സ്ഥാനമൊഴിയുന്നു.തന്റെ നിലവിലെ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരി 20-ന് ശേഷം സ്ഥാനത്ത് തുടരാന്‍...

ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഇടിമിന്നലില്‍ ഒമ്പത് പേർ മരിച്ചു

ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഇടിമിന്നലില്‍ ഒമ്പത് പേർ മരിച്ചു .ബങ്ക, ലഖിസരായി, പാറ്റ്ന എന്നീ മൂന്ന് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ബങ്ക...

‘കേരളം’ എന്നാക്കിമാറ്റുന്നതിനുള്ള ബിൽ ലോക്സ‌ഭ പാസാക്കി

സംസ്ഥാനത്തിൻ്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കിമാറ്റുന്നതിനുള്ള ബിൽ ലോക്സ‌ഭ പാസാക്കി.പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിൽ ചർച്ചകളൊന്നുമില്ലാതെയാണ് സഭ ബില്ലിന് അംഗീകാരം നൽകിയത്.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്...

എ ആര്‍ റഹ്‌മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് വാഹനാപകടത്തില്‍ പരിക്ക്

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് വാഹനാപകടത്തില്‍ പരിക്ക് .ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്‌ലൈഓവറിന് സമീപം...