എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടും വിപുലമായ ആഘോഷങ്ങള്‍.ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.സംസ്ഥാന ജില്ലാ ആസ്ഥാന ങ്ങൾ, രാജ്യത്തുടനീളമുള്ള സ്കൂളുകള്‍, സർവകലാശാലകള്‍, സർക്കാർ സ്ഥാപനങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ വിപുലമായ പതാക ഉയർത്തല്‍ ചടങ്ങുകളും സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്.സുരക്ഷ മുൻനിർത്തി രാജ്യവ്യാപകമായി അതീവ ജാഗ്രതാ നിർദ്ദേശവും ശക്തമായ സുരക്ഷാ സന്നാഹങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. രാഷ്ട്ര നിർമാണത്തില്‍ എല്ലാവരും ഒന്നിക്കണമെന്നും വികസനമാണ് ലക്ഷ്യമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

