എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി

രാജ്യത്ത് എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി. മുന്ന് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ഗാനം പതാക ഉയര്‍ത്തുന്നതിന് മുമ്പ് പൂര്‍ണമായും ആലപിച്ചു. പിന്നാലെ വിവിധ സൈനിക വിഭാഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടേയും പരേഡ് നടന്നു. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ എത്തിയത്.രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്തി, വന്ദേ മാതരം എല്ലാ മനസുകളിലും അലയടിക്കുന്നു എന്ന് പറഞ്ഞായിരുന്നു തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാ വീടുകളിലും എല്ലാ മനസുകളിലും ഇന്ന് ദേശീയ പതാക പാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഉത്സാഹത്തോടെ പുതിയ സ്വപ്നങ്ങളിലേക്ക് ചുവട് വെക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച ധീരന്‍മാരെയും പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യയമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി. വന്ദേ മാതരത്തിന്റെ 150 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഈ വേളയാണ് ഇതിന് ഏറ്റവും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ചെറിയ സ്വപ്‌നങ്ങളുമായി മുന്നോട്ട് പോകേണ്ടവരല്ലെന്നും നമ്മുടെ ചിന്തകളില്‍ വലിയ സ്വപ്‌നങ്ങളുണ്ടാകണം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവൻ ആലപിച്ചു

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവൻ ആലപിച്ചു .എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു.ദേശിയ ഗീതമായ...

സെൻസസ് പ്രക്രിയയുടെ രണ്ടാംഘട്ടത്തിൽ 40 ചോദ്യങ്ങള്‍

ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) പ്രക്രിയയുടെ രണ്ടാംഘട്ടത്തിൽ 40 ചോദ്യങ്ങള്‍.പേര്, കുടുംബനാഥനുമായുള്ള ബന്ധം, ലിംഗഭേദം, ജനനതീയതി, വയസ്സ്, വൈവാഹികനില, പൗരത്വം, മതം, ജാതി, മാതൃഭാഷ, അറിയാവുന്ന...

സവർക്കർക്കെതിരെ രാഹുല്‍ ഗാന്ധി മോശം പരാമർശം നടത്തിയെന്നാരോപിച്ച്‌ ലക്‌നൗ കോടതിയില്‍ സമർപ്പിച്ചിരുന്ന സ്വകാര്യ ഹർജി സുപ്രീംകോടതി റദ്ദാക്കി

സവർക്കർക്കെതിരെ രാഹുല്‍ ഗാന്ധി മോശം പരാമർശം നടത്തിയെന്നാരോപിച്ച്‌ ലക്‌നൗ കോടതിയില്‍ സമർപ്പിച്ചിരുന്ന സ്വകാര്യ ഹർജി സുപ്രീംകോടതി റദ്ദാക്കി.കോടതി രാഹുലിന് അയച്ച സമൻസ് അടക്കം ജസ്റ്റിസുമാരായ...

രാജ്യം ഇന്ന് 80 -ാം സ്വാതന്ത്ര്യ വാർഷിക നിറവില്‍ ; വിപുലമായ ആഘോഷങ്ങള്‍

എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടും വിപുലമായ ആഘോഷങ്ങള്‍.ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.സംസ്ഥാന ജില്ലാ ആസ്ഥാന...