കോഴിക്കോട് ലഹരിയിലായ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

കോഴിക്കോട് വെള്ളിപറമ്പില്‍ ലഹരിയിലായ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു .വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന്‍ (64) ആണ് കൊല്ലപ്പെട്ടത്.പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. മകന്‍ അഭിരാമിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ മെഡിക്കല്‍ കോളേജ് പോലീസ് വീട്ടിലെത്തി മകന്‍ അഭിരാമിനെ കസ്റ്റഡിയിലെടുത്തു. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Reply

spot_img

Related articles

പാലക്കാട് വൻ ലഹരിവേട്ട; ഒരു കിലോ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

ഓണക്കാലത്തെ പ്രത്യേക വിൽപന ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തിച്ച വൻ ലഹരിശേഖരം പാലക്കാട് പൊലീസ് പിടികൂടി.ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് ഒലവക്കോട്...

സീറോമലബാര്‍ സഭാ സിനഡിന് ഇന്നു തുടക്കം

സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പല്‍ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്ന്...

കർഷകദിനാഘോഷം ഇന്ന്

സംസ്ഥാനതല കർഷക ദിനാഘോഷം ഇന്ന് (ചിങ്ങം ഒന്ന്) കളമശ്ശേരി ആശിഷ് കണ്‍വെൻഷൻ സെന്ററില്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.കർഷക ദിനാഘോഷ ചടങ്ങില്‍ ഫിഷറീസ് വകുപ്പ്...

ചിങ്ങം പിറന്നു; മലയാളികൾക്ക് പുതുവത്സര ദിനം

ഇന്ന് പുതുവർഷ പിറവി. ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പുത്തൻ പ്രതീക്ഷകൾ നൽകുന്ന ദിനം.പഴയതിനെ മറന്ന് പുതിയ പ്രതീക്ഷകളിലേക്ക് ചുവട് വയ്ക്കുകയാണ് ഓരോ മലയാളിയും.കൊല്ലവർഷത്തിലെ ആദ്യത്തെ മാസമായ...