അഞ്ജന ഹരിയുടെ കൊലപാതകം: മലയാളി വനിത അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

യുഎസിലെ കാലിഫോർണിയയിൽ മിൽപിറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടികോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് താഴ്ക്കവയൽ മറാമറ്റം സ്വദേശിയാണ് അനില. മനഃപൂർവമായ നരഹത്യയാണ് പൊലീസ് ചാർജ് ചെയ്തിരിക്കുന്നത്.പ്രതി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയാൽ 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം കേശവദാസ്പുരം കാക്കനാട് ലെയ്ൻ മറ്റ്ത്ത് ആൻ മേരി മാത്യു (40) കൊല്ലപ്പെട്ട കേസിലും അനിലയ്ക്കെതിരെ അന്വേഷണം നടക്കുകയാണ്. അഞ്ജന കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പാണ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടത്. മൂന്നുപേരും ഒരേ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. മിൽപിറ്റസ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഡിക്ടീവ് ടെലർ ഗൂഡ്, ഡിറ്റക്ടീവ് സർജന്റ് എറിക് ബെർണാഡോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നിലവിൽ സാൻ്റ് ക്ലാര കൗണ്ടി മെയിൻ ജയിലിലുള്ള അനില ബേബിയെ ഒൻപതിന് കോടതിയിൽ ഹാജരാകും.

Leave a Reply

spot_img

Related articles

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 939 ആയി

നേപ്പാളിലും ടിബറ്റിലുമായി പ്രളയത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 955 ആയി. അതേസമയം ഇരുരാജ്യങ്ങളിലുമായി 4,471 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. ഇതോടെ നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി...

ബഹ്റൈനില്‍ ബാത്ത്ടബ്ബിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു

ബഹ്റൈനില്‍ ബാത്ത്ടബ്ബിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു.കോട്ടയം സ്വദേശി ജോസഫിന്റെ ഏകമകനായ ധ്യാന്‍ സൂര്യ (മൂന്ന് വയസ്സ്) ആണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക-്സില്‍...

കാലിഫോർണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു

അമേരിക്കയിലെ കാലിഫോർണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. തൃശൂർ പീച്ചി സ്വദേശിനി അഞ്ജന ഹരി(35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയും കോട്ടയം...

നേപ്പാൾ പ്രളയം: മരണം 650 കവിഞ്ഞു; കാണാതായവരിൽ മലയാളികളും

നേപ്പാളിലുണ്ടായ വലിയ പ്രളയദുരന്തത്തിൽ മരണസംഖ്യ 650 കടന്നു. ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2482 പേരെയാണ് ഇതുവരെ...