പൊലീസ് ഡിപ്പാർട്ട് മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും. .ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്ട്യാ ക്കാർ എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിൽ ഇത്തരം നടപടിക്രമങ്ങളുടെ ഏതാനും ഭാഗങ്ങൾ കാണാം. ഒരു പൊലീസ് ക്യാമ്പിലേയും പൊലീസ് സ്റ്റേഷനിലേയും ദൃശ്യങ്ങളാണ് ടീസറിൽ കാണുന്നത്.തികഞ്ഞ ഒരു പൊലീസ് സ്റ്റോറിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തേ സൂചിപ്പിച്ചിരുന്നു.ടീസറിലെ ചില പ്രധാന സംഭാഷണങ്ങൾ ശ്രദ്ധിക്കാം..
“അവളെഒറ്റക്കാക്കിയിട്ട് ഞാനെങ്ങോട്ടും ഒരിക്കലും വരില്ല സാർ…””കുറ്റം എന്നെങ്കിലും ഒരു നാൾ മറനീക്കി പുറത്തുവരും. ആ ഒരു ദിവസത്തിനു വേണ്ടി ഞാൻ കാത്തിരിക്കും”ചിത്രത്തിൻ്റെ കഥാഗതിയിൽ ഗൗരവമായ ദുരൂഹതകൾ ഒളിഞിരിക്കുന്നു എന്ന് ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കാം.ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തിലൂടെ റിയലിസ്റ്റിക്ക് ഇമോഷണൽ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.ശക്തമായ ഒരു കഥയുടെ കെട്ടുറപ്പും ഈ ചിത്രത്തെ ഏറെ മികവുറ്റതാക്കുന്നു.സെപ്റ്റംബർ പതിനൊന്നിന് ചിത്രം പ്രദർശനത്തിനെത്തുന്നതിസ്റെ മുന്നോടിയായിട്ടാണ് ഈ ടീസർ പ്രകാശനം ചെയ്തിരിക്കുന്നത് .
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നവ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ ടീസറിനു ലഭിച്ചിരിക്കുന്നത് ചിത്രത്തോട് പ്രേഷകർക്കുളള പ്രതീഷ യുടെ ഭാഗമാണന്നു മനസ്സിലാക്കാം.11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവനിർമ്മി ക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെപാർവ്വതി തിരുവോത്ത് അവതരിപ്പിക്കുന്നു..പാർവ്വതിക്കു പുറമേ വലിയൊരു താര നിര തന്നെ ഇ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.വിജയരാഘവൻ,സായ് കുമാർ,,മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട് സിദ്ധാർത്ഥ് ഭരതൻ,ഉണ്ണി മായാ പ്രസാദ്, ജയശ്രീ,നിയാസ് ബക്കർ, സിറാജ്,എന്നിവരും പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാവാണ് ..
രചന – പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ.
സംഗീതം – മുജീബ് മജീദ്.
ഛായാഗ്രഹണം – റോബി രാജ്.
എഡിറ്റിംഗ് – ചമൻ ചാക്കോ.
കലാസംവിധാനം – മഹേഷ് മോഹൻ.
മേക്കപ്പ് – അമൽ.
കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് ..
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ.
സ്റ്റിൽസ്- റിജാഷ് മുഹമ്മദ്:
ലൈൻ പ്രൊഡ്യൂസർ – ദീപക്. ‘
പ്രൊഡക്ഷൻ മാനേജർ – എൽദോ ജോൺ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഫഹദ് (അപ്പു)
പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് ചങ്ങനാശ്ശേരി’
സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർ ജോസ്.


