വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി. കാർഡിൽ പുതുക്കേണ്ട മാസം 2024 ഒക്ടോബർ മുതൽ 2026 ജൂൺ വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്), കാലയളവിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച് യഥാസമയം വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാതിരുന്നവർക്കും സീനിയോറിറ്റി പുന:സ്ഥാപിച്ചു നൽകുന്നു.ഉദ്യോഗാർത്ഥികൾക്ക് 2026 ഒക്ടോബർ 31 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്. www.eemployment.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തിയോ രജിസ്ട്രേഷൻ പുതുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു.

