സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്റ്റിയോടെ രണ്ടാം ടി20യിലും വിജയം.ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്സറും സഹിതം 57 റൺസ് അടിച്ചെടുത്തു.20 പന്തിൽ നിന്നായിരുന്നു സഞ്ജുവിന്റെ അർദ്ധ സെഞ്ചുറി.മുഹമ്മദ് നബി എറിഞ്ഞ ആരാം ഓവറിൽ 20 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. അടുത്ത ഓവറിൽ റാഷിദ് ഖാനെ ബൗണ്ടറിയിലേക്ക് പറത്തി അർധ സെഞ്ചുറി പൂർത്തിയാക്കി. ഒടുവിൽ റാഷിദ് ഖാന്റെ പന്തിൽ മുഹമ്മദ് നബി ക്യാച്ച് ചെയ്യുകയായിരുന്നു.സഞ്ജുവും അഭിഷേകും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 88 റൺസ് കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.മത്സരത്തില്‍ മുഹമ്മദ് നബിയുടെ വിക്കറ്റെടുത്ത് അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) 50 വിക്കറ്റുകൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബൗളറെന്ന നേട്ടമാണ് 32-കാരനായ ബുംറ അഫ്ഗാനെതിരെ ഒരു വിക്കറ്റ് നേടിയതിലൂടെ സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാനെതി നാല് ഓവറിൽ 25 റൺസ് വഴങ്ങിയാണ് ബുംറ ഒരു വിക്കറ്റെടുത്തത്.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 37 റണ്‍സെടുത്ത ക്യാപ്റ്റൻ ഇബ്രാഹിം സര്‍ദ്രാനാണ് അഫ്ഗാന്റെ ടോപ് സ്കോറര്‍. ഡാര്‍വിഷ് റസൂലി 26ഉം, റാഷിദ് ഖാന് 28ഉം മുഹമ്മദ് നബി 20ഉം റണ്‍സെടുത്ത് അഫ്ഗാനിസ്ഥാന് സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്കി.ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 24 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 35 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

