പോലീസ് അതിക്രമം മാധ്യമ നായാട്ട്: കെയുഡബ്ലുജെ

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് ന്യൂസ് ഡസ്കിൽ കടന്നുകയറി പോലീസ് നടത്തിയ തേർവാഴ്ച മാധ്യമ നായാട്ടും ജനാധിപത്യ ധ്വംസനവുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. വാർത്താ മുറിയിലെ പോലീസ് ഗുണ്ടായിസം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവും ആണ്. വാർത്താ പ്രക്ഷേപണം പോലും തടസപ്പെടുത്തി അഴിഞ്ഞാടാൻ വേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് ഭരണാധികാരികൾ അടിയന്തരമായി വ്യക്തമാക്കേണ്ടതുണ്ട്.

ന്യൂസ് ഡസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങുക വരെ ചെയ്തത് ഞെട്ടിപ്പിക്കുന്ന നടപടിയാണ്. ഒന്നര മണിക്കൂറോളം ഒരു വാർത്താ ചാനൽ ആസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അഴിഞ്ഞാടിയത് ജനാധിപത്യ വ്യവസ്ഥയിൽ ഒരു സാഹചര്യത്തിലും നടക്കാൻ പാടില്ലാത്തതാണ്. ഈ അതിക്രമത്തിനെതിരെ അതിശക്തമായ പൊതുവികാരം ഉയരേണ്ടതുണ്ട്.ന്യൂസ് ക്ലിക്ക് ഓഫീസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലിൽ അടക്കുകയും ചെയ്തതിന് സമാനമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഈ അതിക്രമം കേരളം അംഗീകരിക്കാൻ പാടില്ല.ഈ മാധ്യമ ധ്വംസനത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയേണ്ടതുണ്ട്.മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടന്ന നിന്ദ്യമായ ഈ ആക്രമണത്തെ കേരള പത്രപ്രവർത്തക യൂണിയൻ അതി ശക്തമായി അപലപിക്കുന്നു. പൗരാവകാശങ്ങളിലും മാധ്യമ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന മുഴുവൻ ജനവിഭാഗങ്ങളും ഈ മാധ്യമ നായാട്ടിനെതിരെ അണിനിരക്കണമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആഹ്വാനം ചെയ്തു.

Leave a Reply

spot_img

Related articles

ഇഡിയുടെ രാഷ്ട്രീയ വേട്ട നിയമപരമായും രാഷ്ടീയമായും നേരിടും; പ്രമേയം പാസാക്കി സിപിഎം

സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഇഡിക്കെതിരെ പ്രമേയം പാസാക്കി. ഇഡിയുടെ രാഷ്ട്രീയ വേട്ട നിയമപരമായും രാഷ്ടീയമായും നേരിടും എന്ന തലക്കെട്ടിലാണ് പ്രമേയം.സിപിഎം പോളിറ്റ് ബ്യൂറോ...

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി; പി ജയരാജൻ ഉൾപ്പെടെ 3 പേർ പുതുതായി സംസ്ഥാന സെക്രട്ടറിയേറ്റിൽ; ടി പി രാമകൃഷ്‌ണനും, തോമസ് ഐസക്കും പുറത്ത്

സി പി എമ്മിൽ വിശാലമായ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറിയേറ്റ് പുനസംഘടിപ്പിച്ചു.മൂന്നു പേരെ പുതുതായി ഉൾപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പുന:സംഘടിപ്പിച്ചിരിക്കുന്നത്.പി ജയരാജൻ, വി ശിവൻകുട്ടി, എം...

മുട്ടിൽ മരംമുറി കേസ്: വിചാരണ തടയണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി ഹൈക്കോടതി തള്ളി

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി.ചോറ്റാനിക്കര കോടതിയിൽ തുടങ്ങാനിരിക്കുന്ന വിചാരണ തടയണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി തള്ളി.വിചാരണ...

കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം, ചികിത്സാ പിഴവിൽ കേസ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് എടുത്തു.കോഴിക്കോട് സ്വദേശി അഞ്ജു വിനീഷ് ആണ്...