കതിരാ… കതിരാ… ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.വരികളിലും, ഈണത്തിലും ആലാപനത്തിലും അഭിനേതാക്കളുടെ ഗറ്റപ്പിലും അവതരണത്തിലു
മെല്ലാം ഏറെ വ്യത്യസ്ഥതയും കൌതുകവും പരത്തുന്ന ഒരു പ്രൊമോ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത് .കതിരാ… കതിരാ…
എന്നു തുടങ്ങുന്ന ഈ ഗാനം സോഷ്യൽ മീഡിയായിൽ ഏറെ വൈറലായിരിക്കുകയാണ്.മുത്തു രചിച്ച് രാഹുൽ രാജ് ഈണമിട്ട ഈ ഗാനം മുത്തു , അനിൽ രാജ്, സോണി മോഹൻ, അജ്മൽ ഫാത്തിമ, പ്രവീൺ എന്നിവരാണ് ആലപിച്ചിരിക്കുന്നത്..
തികഞ്ഞ നാട്ടിൻ പുറത്തിൻ്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ ജനങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിന് തുലോം വിഭിന്നമായ ഒരു പ്രമോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വിജയരാലവൻ, വിഷ്ണു ഉണ്ണികൃഷ്ണൻ,കലാഭവൻ ഷാജോൺ ടിനി ടോം ഹരിശ്രീ അശോകൻ,ബിനു ശിവറാം എന്നിവരാണ് ഈ പ്രമോഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.

തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ ഒരു ഗ്രാമത്തിൻ്റെ കഥ പറയുകയാണ് ഈ ചിത്രം.ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ കെഎസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു.ഹിരൺ മഹാജനും , ജി . മാർത്താണ്ഡനുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്വിജയരാഘവൻ , വിഷ്‌ണു ഉണ്ണികൃഷ്ണൻ,ഹരിശ്രീ അശോകൻ ടിനി ടോം , കെ.യു. മനോജ്, ബിനു ശിവറാംഎന്നിവർക്കു പുറമെ ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ …..അനിയപ്പൻ, ശ്രീരാജ് , . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, പ്രിയാ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ബിനു ശശി റാമിൻ്റേതാണു തിരക്കഥ .പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമൽ.സി.ചന്ദ്രൻ,
കോസ്റ്യൂം ഡിസൈൻ – സിജി തോമസ് നോബൽ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക’ പ്രശാന്ത് ഈഴവൻ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,
പ്രൊഡക്ഷൻ സ്റ്റിൽസ് – അജി മസ്ക്കറ്റ്.
മാനേജേഴ്സ് – റഫീഖ് ഖാൻ, rമെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ.
ഗുഡ് ഫെല്ലാസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

സമ്പത്തിലും, പ്രൗഢിയിലും മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത് ?

സമ്പത്തിലും പ്രൗഢിയിലും, മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമമൂലയിൽ ആരും ഉപയോഗിക്കാതെ ഒരു മുറി ഒഴിച്ചിട്ടുണ്ടാകും.പുർവ്വ...

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ ഭീതിയും ഉദ്യേഗവും നിലനിർത്തിക്കൊണ്ടാണ്...

‘മെൽകൗ പോണ്ടിച്ചേരി’ നവംബർ പതിമൂന്നിന്

അരുൺ ഗോപി എക്സൈമെൻ്റ് & ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നിഖിൽ മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മെൽ കൗ പോണ്ടിച്ചേരി...

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്; ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു

പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു. ജഗൻ ഷാജി കൈലാസ് സംവിധാനം...