മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; ഒഴിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ കളക്ടർമാരുടെ യോഗത്തിൽ തീരുമാനം

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി സതീശൻ നിർദ്ദേശം നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ.എ.എസ് ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.കാലാവസ്ഥ സംബന്ധിച്ച് ഇടുക്കി, കോട്ടയം ജില്ലകളിൽ എസ്.എം.എസ് അലർട്ടുകൾ നൽകിയിട്ടുണ്ട്. ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി ഒഴിപ്പിക്കൽ നടപടി അടക്കം സ്വീകരിക്കാൻ കളക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.നിലമ്പൂർ അമരമ്പലം ടി.കെ കോളനിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ ഈ മേഖലയിൽ വിന്യസിക്കാൻ മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകി.

Leave a Reply

spot_img

Related articles

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും...

ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...