യുഎസിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു (40), തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരി (35) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും.അഞ്ജനയുടെ സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.ആൻ മേരി മാത്യുവിന്റെ മൃതദേഹം ഭർത്താവിന്റെ നാടായ കോട്ടയം പള്ളത്ത് നാളെ രാവിലെ എത്തിച്ച ശേഷം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയിലെ പൊതുദർശനത്തിന് ശേഷം സംസ്കാരച്ചടങ്ങുകൾ നടക്കും.

