വീണാ വിജയന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ.ഡിയുടെ നീക്കം

സി.എം.ആർ.എൽ.-എക്സാലോജിക് ദുരൂഹപണമിടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടാൻ റിപ്പോർട്ട്. കേസന്വേഷണത്തിന്റെ ഭാഗമായി കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഈ നടപടി. ഇതിന്റെ ഭാഗമായി ഇ.ഡി. ഓഫീസിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. നേരത്തെ വീണ ഉൾപ്പെടെയുള്ള പ്രതികളുടെ 29.02 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു. എക്സാലോജിക് സൊല്യൂഷൻസ് ഡയറക്ടറായ ടി. വീണയുടെ പേരിൽ ഫ്ലാറ്റും, കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിലായി 80 സെന്റ് സ്ഥലവും, വീണയുടെ വീടിനോട് ചേർന്നുള്ള സ്ഥലവും ഉള്ളതായി ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. ഈ സ്വത്തുക്കളുടെയെല്ലാം വിലയും മൂല്യവും നിർണ്ണയിച്ചു കഴിഞ്ഞു. കൂടാതെ, ഇ.ഡി. മരവിപ്പിച്ച സ്വത്തിൽ വീണ പങ്കാളിയായ ലെക്കർ ഇന്ത്യ കോർപ്പറേഷന്റെ 15.57 ലക്ഷവും എക്സാലോജിക്കിന്റെ 27,585 രൂപയും സി.എം.ആർ.എൽ. സ്ഥാപക എം.ഡി. ശശിധരൻ കർത്തായുടെ 11.70 കോടിയും ഉൾപ്പെടുന്നു. ഈ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനായി ഇ.ഡി. ഉന്നതരുടെ അനുമതിക്കായി അതിവേഗത്തിലാണ് ഫയൽ നീക്കങ്ങൾ നടത്തുന്നത് എന്ന് പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തു.

Leave a Reply

spot_img

Related articles

ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...

സംസ്ഥാനത്ത് മഴ കനക്കുന്നു; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട്:...