ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി ദിനം ഇന്ന്: സംസ്ഥാനത്തുടനീളം ഗുരുപൂജയും സമൂഹ പ്രാർത്ഥനയും

കേരളത്തിന്റെ നവോത്ഥാന നായകനും ആത്മീയ ആചാര്യനുമായ ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി ദിനം ഇന്ന് സംസ്ഥാനത്തുടനീളം സമുചിതമായി ആചരിക്കുന്നു. എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ വിവിധ യൂണിയനുകളുടെയും ശാഖകളുടെയും കീഴിൽ സംസ്ഥാനമൊട്ടാകെ വിപുലമായ ഗുരുപൂജയും സമൂഹപ്രാർത്ഥനകളും നടന്നു വരുന്നു.
“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന അനശ്വര സന്ദേശത്തിലൂടെ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും ജാതിവ്യവസ്ഥയെയും ചോദ്യം ചെയ്ത ഗുരുവിന്റെ ദർശനങ്ങൾക്ക് ഇക്കാലത്തും പ്രസക്തിയേറെയാണ്. ശിവഗിരി മഠത്തിലും കേരളത്തിലെ വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകളിലും പ്രത്യേക പ്രാർത്ഥനാ യോഗങ്ങളും അന്നദാനവും ചതയപൂജകളും നടക്കുന്നുണ്ട്.”എത്ര ദീപം കത്തിച്ചാലും അകം ഇരുട്ടാണെങ്കിൽ എന്തു നേട്ടം…” എന്ന ഗുരുവിന്റെ അക്ഷരവചനങ്ങൾ ഉൾക്കൊണ്ട് മാനവികതയുടെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചാണ് ഭക്തജനങ്ങൾ ഈ മഹാസമാധി ദിനം ആചരിക്കുന്നത്.
“അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനുസുഖത്തിനായി വരേണം” – നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നമുക്ക് സന്തോഷം തരുന്നതോടൊപ്പം മറ്റുള്ളവർക്കും ദോഷം ചെയ്യാത്തതും അവരുടെ നന്മയ്ക്ക് ഉതകുന്നതുമായിരിക്കണം.”ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” – മനുഷ്യരെല്ലാം ഒന്നാണ്, ജാതിയും മതം ഒക്കെ മനുഷ്യർ ഉണ്ടാക്കിയ കൃത്രിമ വേർതിരിവുകളാണ് എന്ന മാനവികതയുടെ സന്ദേശം.”ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേേന വാഴുന്ന മാതൃകാസ്ഥാനമാണിത്” – അന്യമതദ്വേഷമോ ജാതിചിന്തയോ ഇല്ലാതെ എല്ലാവരും സ്നേഹത്തോടെയും സാഹോദര്യത്തോടെയും കഴിയേണ്ടതിന്റെ ആവശ്യകത ഇത് ഓർമ്മിപ്പിക്കുന്നു.”പഠിച്ച് പ്രബലരാവുക, സംഘടനകൊണ്ട് ശക്തരാവുക” – അറിവാണ് ഏറ്റവും വലിയ ശക്തിയെന്നും, സമൂഹത്തിന്റെ ഉന്നമനത്തിന് കൂട്ടായ്മയും വിദ്യാഭ്യാസവും അത്യാവശ്യമാണെന്നും ഗുരു പഠിപ്പിച്ചു.
“അറിവുകളിൽ വെച്ച് പരമമായ അറിവ് ആത്മജ്ഞാനമാണ്.” – ബാഹ്യമായ അറിവുകൾക്കപ്പുറം സ്വന്തം ആത്മാവിനെ അറിയുന്നതാണ് ഏറ്റവും വലിയ വിദ്യ.”പ്രവൃത്തിയാണ് ഏറ്റവും വലിയ പൂജ.” – വെറും വാക്കുകളേക്കാൾ കർമ്മത്തിലൂടെയും സേവനത്തിലൂടെയുമാണ് ഈശ്വരനെ കണ്ടെത്തേണ്ടത്.ഈ സൂക്തങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്തുമ്പോഴാണ് ഗുരുസമാധി ദിനാചരണം യഥാർത്ഥത്തിൽ അർത്ഥവത്താകുന്നത്.

Leave a Reply

spot_img

Related articles

വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും

വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും.ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട്...

സിഐടിയു സംസ്ഥാന സമ്മേളനം കോട്ടയത്ത് ഇന്ന് ആരംഭിക്കും

സിഐടിയു സംസ്ഥാന സമ്മേളനത്തിന് ഇന്ന് അക്ഷര നഗരിയിൽ കൊടി ഉയരും. സമ്മേളനത്തിൽ 625 പ്രതിനിധികൾ പങ്കെടുക്കും.ഇന്ന് വൈകുന്നേരം 4 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള...

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ...

ട്രെയിൻ തട്ടി യുവാവ് മരിച്ചു

ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു.വെള്ളല്ലൂർ കിളിവീട്ടിൽ ജഗതന്റെ മകനും കഴക്കൂട്ടം കുളത്തൂരിൽ താമസക്കാരനുമായ ജോഷ്മീൻ (36) ആണ്...