ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22 ക്യാമറകളിലെയും ദൃശ്യങ്ങളില്ലെന്ന് എക്സൈസ് പറയുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആർ എടുത്തു മാറ്റിയ നിലയിലാണ്. ആന്‍റോ അഗസ്റ്റിനെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയതിനിടെയാണ് കണ്ടെത്തല്‍. തെളിവ് നശിപ്പിക്കാനാണ് ഡിവിആർ എടുത്തു മാറ്റിയതെന്ന് എക്സൈസ് സംശയിക്കുന്നു. നാളെ ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ആ സമയത്ത് ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയേക്കും.

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ ആന്‍റോ അഗസ്റ്റിനെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനും 24 മണിക്കൂർ കസ്റ്റഡിയാണ് ബത്തേരി കോടതി അനുവദിച്ചത്. ചോദ്യം ചെയ്യലില്‍ വീട് തന്റെ പേരില്‍ അല്ലെന്നും വീട്ടിലുണ്ടായിരുന്ന മദ്യത്തെ കുറിച്ച്‌ അറിയില്ലെന്നും ആന്‍റോ ആവർത്തിച്ചു. കോടതിയിലെ വാദങ്ങള്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിലും ആവർത്തിച്ചു. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്‍റെ പേരിലല്ല. വീട് ബാങ്ക് ജപ്തി ചെയ്ത് സർഫാസി നിയമ പ്രകാരം മറ്റൊരാള്‍ വാങ്ങി. താൻ മദ്യപിക്കുന്ന ആളല്ലെന്നും പിടിച്ചെടുത്ത മദ്യത്തെ കുറിച്ച്‌ അറിയില്ലെന്നും ആന്‍റോ ആവർത്തിച്ചു. എന്നാല്‍ വീട് ആന്‍റോയുടെ പേരിലാണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് എക്സൈസ്. അതിനിടെ വാഴവറ്റയിലെ വീട് അനധികൃത നിർമ്മാണമെന്ന് കണ്ടെത്തി പഞ്ചായത്ത്‌ നല്‍കിയ സ്റ്റോപ്പ്‌ മെമ്മോയും പുറത്ത് വന്നു.
പഞ്ചായത്ത്‌ രേഖകളില്‍ വീട് ആന്‍റോയുടെ പേരിലാണ്. കെ എസ് ഇ ബി കണക്ഷൻ ഉള്‍പ്പടെ ഉള്ളതും ആന്‍റോ അഗസ്റ്റിന്റെ പേരില്‍ തന്നെ. ഭാര്യാമാതാവ് ലില്ലി ലേലത്തില്‍ വസ്തു സ്വന്തമാക്കിയെന്നാണ് ആന്‍റോ അഗസ്റ്റിന്റെ വാദം.

Leave a Reply

spot_img

Related articles

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...

സംസ്ഥാനത്ത് മഴ കനക്കുന്നു; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട്:...