നരേന്ദ്ര മോദിയെ അനുകരിച്ചതിനെത്തുടര്‍ന്ന് ഗുണ്ടാ ഭീഷണി; ഉത്തര്‍പ്രദേശിലെ തന്റെ പരിപാടികള്‍ റദ്ദാക്കിയതായി സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ പുല്‍കിത് മണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ തന്റെ പരിപാടികള്‍ റദ്ദാക്കിയതായി സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ പുല്‍കിത് മണി.നോയിഡ, ലഖ്‌നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നടത്താനിരുന്ന ഷോകളാണ് റദ്ദാക്കിയത്. ഗുണ്ടാ പ്രവര്‍ത്തകരില്‍ നിന്ന് തുടര്‍ച്ചയായി ഭീഷണിയുയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഞായറാഴ്ച ഇന്‍സ്റ്റാഗ്രാമിലൂടെ അദ്ദേഹം വ്യക്തമാക്കി.മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി പങ്കെടുത്ത ‘ഛാത്രോം കീ ഗൂഞ്ച്’ എന്ന പരിപാടിക്കിടെ പുല്‍കിത് മണി പ്രധാനമന്ത്രിയെ അനുകരിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വലിയ രാഷ്ട്രീയ തര്‍ക്കങ്ങളാണ് ഉയര്‍ന്നുവന്നത്.അപ്രതീക്ഷിത സാഹചര്യങ്ങള്‍ കാരണം നോയിഡയിലെ ഷോ റദ്ദാക്കേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്നും പ്രേക്ഷകരുടെ സഹകരണത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം ആദ്യം അറിയിച്ചു.എന്നാല്‍ തുടര്‍ച്ചയായ ഭീഷണികള്‍ കാരണമാണ് ലഖ്‌നൗവിലും കാണ്‍പൂരിലുമുള്ള പരിപാടികള്‍ ഉപേക്ഷിക്കുന്നതെന്ന് തൊട്ടുപിന്നാലെ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

പരശുറാം എക്സ്പ്രസ് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറുന്നു

പരശുറാം എക്സ്പ്രസ് ട്രെയിൻ എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) സെപ്റ്റംബർ 22...

തെരുവുനായ ശല്യത്തിനെതിരെ മഹാരാഷ്ട്രയിലെ നാസിക്കിൽ യുവസേനയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം

തെരുവുനായ ശല്യത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ യുവസേനയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം .നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഓഫിസറുടെ മുറിയിൽ അതിക്രമിച്ചു...

ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം

ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മദനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി.വി....

കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

കർണാടകയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ കുടുംബത്തിലെ നാല് പേർ മരിച്ചു, 2 പേർക്ക് പൊള്ളലേറ്റു. ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നത്....