റിയാലിറ്റി ഷോ താരം രേണു സുധിയുടെ ആരോഗ്യനില ഗുരുതരം

കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന റിയാലിറ്റി ഷോ താരം രേണു സുധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഐസിയുവിൽ കഴിയുന്ന രേണുവിന്റെ അവസ്ഥ വളരെ മോശമാണെന്ന് സഹോദരി രമ തങ്ങളെ വിളിച്ച് അറിയിച്ചതായി സുഹൃത്തും റിയാലിറ്റി ഷോ താരവുമായ ശാരിക കെ.ബി. വ്യക്തമാക്കി. അഞ്ച് കീമോതെറാപ്പികൾക്ക് ശേഷമാണ് രേണുവിന്റെ ആരോഗ്യനില വഷളായത്. തുടർന്ന് അവസാന കീമോ ചെയ്യാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി ശാരിക പറഞ്ഞു. ഇതുവരെ അഞ്ച് കീമോകളാണ് രേണുവിന് പൂർത്തിയാക്കിയത്. ഓരോ കീമോ കഴിയുമ്പോഴും കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെതുടർന്ന് താരം പത്ത് ദിവസത്തോളം കിടപ്പിലായിരുന്നു. വെള്ളം പോലും കുടിക്കാൻ കഴിയാത്തത്ര ശാരീരിക അവശതകളുണ്ടായിരുന്നെങ്കിലും, നാലാമത്തെ കീമോ വരെ കഷ്ടപ്പെട്ട് എഴുന്നേറ്റുവന്ന് വീഡിയോകൾ ചെയ്ത് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു.
എന്നാൽ, അഞ്ചാമത്തെ കീമോയ്ക്ക് ശേഷം പത്ത് ദിവസം കഴിഞ്ഞിട്ടും രേണുവിന് എഴുന്നേൽക്കാൻ പോലും സാധിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ കഴിയാതെ ആരോഗ്യനില പൂർണ്ണമായും വഷളായതിനെ തുടർന്നാണ് പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്. ഇനി മറ്റൊരു കീമോ കൂടി രേണുവിന്റെ ശരീരം താങ്ങാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. രേണുവിനെ സ്നേഹിക്കുന്ന എല്ലാവരും താരത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചാണ് സുഹൃത്ത് ഈ വിവരങ്ങൾ പങ്കുവെച്ചത്.

Leave a Reply

spot_img

Related articles

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ, തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് 'പ്രിയതമൻ.'റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമൻ എന്ന...

ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ സെന്‍സര്‍ ഇളവ്: പുന:പരിശോധന ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കത്തയച്ചു

18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാതിരുന്ന സാഹചര്യത്തില്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന്...

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ .മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ...

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം 'ലോ ആൻഡ് ഓർഡർ' സെപ്റ്റം ബർ പതിനെട്ടിന് ലോകമെമ്പാടും...