ലഖ്നൗവിലെ കൂട്ടക്കൊല: പൂജാരിമാരും ഭാര്യയും അടക്കം നാലുപേരെ കൊലപ്പെടുത്തിയ പ്രതി പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു.ലഖ്നൗവിന് സമീപമുള്ള ശംഭുഗഞ്ച് ഗ്രാമത്തിൽ ദോഷങ്ങൾ മാറാൻ പൂജ നടത്തുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് 40 കാരനായ അരവിന്ദ് സിംഗ് ഭാര്യയെയും രണ്ട് പൂജാരിമാരെയും ഉൾപ്പെടെയുള്ളവരെ വെടിവച്ചുകൊന്നത്. അരവിന്ദ് സിംഗിന്റെ അമ്മ പൂജാരിമാരെ ക്ഷണിച്ചതിനെതിരെ അരവിന്ദ് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, ചടങ്ങ് നടക്കുന്നതിനിടയിലെത്തി പൂജാരിമാരെ ചോദ്യം ചെയ്യുകയും തുടർന്നുണ്ടായ തർക്കത്തിൽ വെടിയുതിർക്കുകയുമായിരുന്നു. പൂജാരിമാരായ മഹേന്ദ്ര പാഠക് (60), അഖിലേഷ് മിശ്ര (50), അരുവന്ദിന്റെ ഭാര്യ ബബിത (32), മകൻ ശൗര്യ (8) എന്നിവരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ശൗര്യ പോലീസിന്റെ രക്ഷാപ്രവർത്തനത്തിനിടയിലാണ് മരിച്ചത്. തുടർന്ന് മൂന്ന് മക്കളെ വീട്ടിൽ ബന്ദിയാക്കിയ അരവിന്ദ് സിംഗ് പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെടുകയായിരുന്നു. ചടങ്ങിൽ സംബന്ധിച്ച മറ്റ് രണ്ട് പൂജാരിമാർ പരിക്കുകളില്ലാതെ രക്ഷപ്പെടുകയും, പോലീസ് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു.

