ലഖ്‌നൗവിലെ കൂട്ടക്കൊല: പ്രതി പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

ലഖ്‌നൗവിലെ കൂട്ടക്കൊല: പൂജാരിമാരും ഭാര്യയും അടക്കം നാലുപേരെ കൊലപ്പെടുത്തിയ പ്രതി പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു.ലഖ്‌നൗവിന് സമീപമുള്ള ശംഭുഗഞ്ച് ഗ്രാമത്തിൽ ദോഷങ്ങൾ മാറാൻ പൂജ നടത്തുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് 40 കാരനായ അരവിന്ദ് സിംഗ് ഭാര്യയെയും രണ്ട് പൂജാരിമാരെയും ഉൾപ്പെടെയുള്ളവരെ വെടിവച്ചുകൊന്നത്. അരവിന്ദ് സിംഗിന്റെ അമ്മ പൂജാരിമാരെ ക്ഷണിച്ചതിനെതിരെ അരവിന്ദ് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, ചടങ്ങ് നടക്കുന്നതിനിടയിലെത്തി പൂജാരിമാരെ ചോദ്യം ചെയ്യുകയും തുടർന്നുണ്ടായ തർക്കത്തിൽ വെടിയുതിർക്കുകയുമായിരുന്നു. പൂജാരിമാരായ മഹേന്ദ്ര പാഠക് (60), അഖിലേഷ് മിശ്ര (50), അരുവന്ദിന്റെ ഭാര്യ ബബിത (32), മകൻ ശൗര്യ (8) എന്നിവരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ശൗര്യ പോലീസിന്റെ രക്ഷാപ്രവർത്തനത്തിനിടയിലാണ് മരിച്ചത്. തുടർന്ന് മൂന്ന് മക്കളെ വീട്ടിൽ ബന്ദിയാക്കിയ അരവിന്ദ് സിംഗ് പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെടുകയായിരുന്നു. ചടങ്ങിൽ സംബന്ധിച്ച മറ്റ് രണ്ട് പൂജാരിമാർ പരിക്കുകളില്ലാതെ രക്ഷപ്പെടുകയും, പോലീസ് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു.

Leave a Reply

spot_img

Related articles

പരിസ്ഥിതിലോല പ്രദേശങ്ങളില്‍നിന്ന് കാർഷിക ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാന പരിസ്ഥിതി മന്ത്രാലയം പുതിയ റിപ്പോർട്ട് തയാറാക്കി

പരിസ്ഥിതിലോല പ്രദേശങ്ങളില്‍നിന്ന് കാർഷിക ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാന പരിസ്ഥിതി മന്ത്രാലയം പുതിയ റിപ്പോർട്ട് തയാറാക്കി.പുതുക്കിയ റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചർച്ച ചെയ്യും....

12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 16ന് നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 16ന് നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു.ഉത്തർപ്രദേശിലെ പത്ത് സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെയും പശ്ചിമബംഗാളിലെയും...

നരേന്ദ്ര മോദിയെ അനുകരിച്ചതിനെത്തുടര്‍ന്ന് ഗുണ്ടാ ഭീഷണി; ഉത്തര്‍പ്രദേശിലെ തന്റെ പരിപാടികള്‍ റദ്ദാക്കിയതായി സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ പുല്‍കിത് മണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ തന്റെ പരിപാടികള്‍ റദ്ദാക്കിയതായി സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ പുല്‍കിത് മണി.നോയിഡ, ലഖ്‌നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍...

പരശുറാം എക്സ്പ്രസ് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറുന്നു

പരശുറാം എക്സ്പ്രസ് ട്രെയിൻ എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) സെപ്റ്റംബർ 22...