അരവണ പ്രതിസന്ധി; നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തന സജ്ജമാക്കാൻ ശ്രമം

ശബരിമലയിലെ അരവണ പ്രതിസന്ധി പരിഹരിക്കുന്നതിനായി അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ദേവസ്വം ബോർഡ് ഊർജിത ശ്രമങ്ങൾ ആരംഭിച്ചു. വരുന്ന തുലാമാസ പൂജയ്ക്ക് മുന്നോടിയായി, ഒക്ടോബർ 7-നകം കുറഞ്ഞത് 12 വാർപ്പുകളുടെയെങ്കിലും നിർമാണം പൂർത്തിയാക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ആകെ 26 വാർപ്പുകളുള്ള പ്ലാന്റിൽ നിർമാണ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്ക് മണ്ഡലകാലത്തെയും ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സീസൺ കാലത്ത് 70 ലക്ഷം അരവണ കരുതൽ ശേഖരം ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും, പ്ലാന്റ് പൂർണതോതിൽ പ്രവർത്തിച്ചാൽ മാത്രമേ തുലാമാസ പൂജയ്ക്ക് ശേഷം 50 ലക്ഷം എണ്ണമെങ്കിലും കരുതാനാകൂ എന്ന് വിലയിരുത്തപ്പെടുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.

Leave a Reply

spot_img

Related articles

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22ന്

ഭാരതത്തെ പോളിയോ വിമുക്തമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22 ഞായറാഴ്ച സംസ്ഥാനത്തെ 10 ജില്ലകളിൽ നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ്...

മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് വിദർശ : നിയമന ഉത്തരവ് ഏറ്റുവാങ്ങി

മുഖ്യമന്ത്രി വി ഡി സതീശന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് ഷൂട്ടിങ് താരം വിദർശ കെ വിനോദ്. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി...

ഷുക്കൂർ വധക്കേസ്: വിധിയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് അപ്പീൽ നൽകാം; തിരുവഞ്ചൂർ രാധാകൃഷ്ണൻ

അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് നിയമപരമായി അപ്പീൽ നൽകാമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇക്കാര്യത്തിൽ പ്രോസിക്യൂഷനാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും...

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി.പത്മജയുടെ കാര്യം എന്നോടല്ല ചോദിക്കേണ്ടത്. അവരെ ചേർക്കുന്നതിൽ താൻ ഇടപെട്ടിട്ടില്ല.പുറത്ത് പോകുന്നതിനെ എതിർക്കാനും തനിക്ക്...