സ്വത്ത് തട്ടിയെടുത്തെന്ന് ആരോപിച്ച് സഹോദരി രാധ ഉന്നയിച്ച പരാതിക്ക് മറുപടിയുമായി നടി അംബിക

തന്റെ അറിവില്ലാതെ ചെന്നൈയിലെ എ.ആർ.എസ് ഗാർഡൻ രാധ വിൽക്കാൻ ശ്രമിച്ചുവെന്നും സ്വർണം തട്ടിയെടുത്തെത്തെന്നുമാണ് അംബിക വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കി.ചെക്ക് കേസിൽ രാധയ്‌ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുമ്പോഴാണ് അവർ പരാതിയുമായി എത്തിയതെന്ന് അംബിക പറഞ്ഞു. രാധയുടെ ഭർത്താവാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ. കോടികൾ വിലമതിക്കുന്ന ചെന്നൈയിലെ എ.ആർ.എസ് ഗാർഡൻസ് തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും, തനിക്ക് കൂടി അവകാശപ്പെട്ട ഭൂമിയാണെന്നും അംബിക കൂട്ടിച്ചേർത്തു. എ.ആർ.എസ് എന്ന പേരുമാറ്റി പുതിയ പേരിട്ട് തന്നെ വളരെ വിഷമിപ്പിച്ചതായും, വീടും ഓഡിറ്റോറിയവും എല്ലാം ഹോട്ടൽ ആക്കാനാണ് രാധയും കുടുംബവും ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. ചെക്ക് ബൗൺസ് ആയ താനാണ് പരാതി നൽകേണ്ടതെന്നും, അതിനു പകരം ചെക്ക് നൽകിയ രാധയാണോ പരാതിപ്പെടേണ്ടതെന്നും അംബിക ചോദിച്ചു. മുൻകൂട്ടി പ്ലാൻ ചെയ്താണ് രാധ തനിക്ക് ചെക്ക് തന്നതെന്നും, ഒരു സഹോദരി ഇങ്ങനെ ചെയ്യാമോ എന്നും വിതുമ്പിക്കൊണ്ട് അംബിക വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
രാധയുടെ പരാതിയുടെ വിശദാംശങ്ങൾ:
സഹോദരിയായ നടി അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 5 ചെക്കുകൾ കൈക്കലാക്കി അക്കൗണ്ടിൽ നിന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാണ് നടി രാധ ചെന്നൈ പോലീസ് കമ്മീഷണർക്ക് നേരിട്ടെത്തി പരാതി നൽകിയത്. വൽസരവാക്കത്തെ വീട്ടിൽ ഓഫീസ് ആവശ്യങ്ങൾക്കായി ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്കുകളാണെന്നും, കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 46 കോടി രൂപ നഷ്ടമായ വിവരം അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു.

Leave a Reply

spot_img

Related articles

അനേകായിരങ്ങൾക്ക് അത്താണിയായി; വിധിയുടെ വിളയാട്ടത്തിൽ വെറുംകൈയോടെ മടക്കം

പ്രവാസത്തിന്റെ വെയിലേറ്റ് വാടിയ ആയിരക്കണക്കിന് മനുഷ്യർക്ക് ഒരു കാലത്ത് തണലേകിയ കോഴിക്കോട് വള്ളത്തായ്പാറ സ്വദേശി അബ്ദുൽ കരീം (കരീംക) മക്കയിൽ അന്തരിച്ചു. സമ്പാദ്യങ്ങൾ എല്ലാം...

വിമാന യാത്രാ വിവാദം: സ്പോൺസറെ വെളിപ്പെടുത്താതെ പ്രതികരിച്ച് വി.ഡി. സതീശൻ

മലപ്പുറത്തെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി വി.ഡി. സതീശൻ. അത്യാഹിത സാഹചര്യങ്ങളിൽ സ്വകാര്യ വ്യക്തികളുടെ വിമാനങ്ങൾ...

അരവണ പ്രതിസന്ധി; നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തന സജ്ജമാക്കാൻ ശ്രമം

ശബരിമലയിലെ അരവണ പ്രതിസന്ധി പരിഹരിക്കുന്നതിനായി അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ദേവസ്വം ബോർഡ് ഊർജിത ശ്രമങ്ങൾ ആരംഭിച്ചു. വരുന്ന തുലാമാസ പൂജയ്ക്ക് മുന്നോടിയായി,...

ചക്കക്കൊമ്പൻ്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം, ആക്രമിച്ചത് ചക്കക്കൊമ്പൻ.ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം.പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്.പണിസ്ഥലത്തെ ഷെട്ടിൽ നിന്നും രാവിലെ...