സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന്: 38 വാർഡുകളിൽ വിധിയെഴുത്ത്

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഉൾപ്പെടെ ആകെ 38 വാർഡുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലെ ഓരോ വാർഡുകൾ, മൂന്ന് മുൻസിപ്പാലിറ്റി വാർഡുകൾ, കോട്ടയം – പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് സമയം. വാശിയേറിയ പ്രചരണമാണ് മുന്നണികൾ കാഴ്ചവെച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും.

Leave a Reply

spot_img

Related articles

ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിലെ കാലതാമസം ഗൗരവമായി കാണും; നിയമസഭാ പരിസ്ഥിതി സമിതി

വർഷംതോറും കോടിക്കണക്കിനു ഭക്തർ വരുന്ന ശബരിമലയെ അതീവ ഗൗരവത്തോടും പ്രാധാന്യത്തോടുമാണ് സർക്കാർ കാണുന്നതെന്നും പാരിസ്ഥിതിക സംരക്ഷണത്തിന് ഊന്നൽ നൽകി വികസനം നടത്തുന്നതിനാവും ശബരിമലയിൽ പ്രഥമ...

പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി

പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി. കേന്ദ്ര നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന നേതാക്കളുടെ നീക്കം. എന്നാല്‍, പത്മജാ വേണുഗോപാല്‍ പോകട്ടെ എന്ന നിലപാടിലാണ് ഭൂരിപക്ഷം...

വാടകക്കെട്ടിടത്തിൽ 26 കോടി രൂപയുടെ വ്യാജനോട്ടുകൾ പിടികൂടി

കൊടുങ്ങല്ലൂർ ശ്രീനാരായണപുരം കടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ നിന്ന് 26 കോടി രൂപയുടെ വ്യാജനോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ വ്യാജനോട്ടുകളാണ് കാർഡ്ബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന നിലയിൽ...

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും

ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കീഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ...