സംസ്ഥാന സർക്കാറിന് ആശ്വാസമായി വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു

സംസ്ഥാനത്ത് രൂക്ഷമായിരുന്ന വൈദ്യുതി പ്രതിസന്ധി അയയുന്നത് സർക്കാരിനും ജനങ്ങൾക്കും വലിയ ആശ്വാസമാകുന്നു. തൽസമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതും, ഈ മാസം അവസാനത്തോടെ കടമായി വാങ്ങിയ വൈദ്യുതി തിരിച്ചുനൽകുന്നത് അവസാനിക്കുന്നതും പ്രതിസന്ധി കുറയാൻ കാരണമായി. കൂടാതെ, ഒക്ടോബർ മുതൽ പീക്ക് സമയത്ത് 588 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന പുതിയ കരാർ യാഥാർത്ഥ്യമായതും ഗുണം ചെയ്തു. സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. അതേസമയം, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കരാറുകൾ റദ്ദായതിനെ തുടർന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നതുമൂലം സംസ്ഥാനത്തിന് ഇതുവരെ 12,570 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടായതായി സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി

പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി. കേന്ദ്ര നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന നേതാക്കളുടെ നീക്കം. എന്നാല്‍, പത്മജാ വേണുഗോപാല്‍ പോകട്ടെ എന്ന നിലപാടിലാണ് ഭൂരിപക്ഷം...

വാടകക്കെട്ടിടത്തിൽ 26 കോടി രൂപയുടെ വ്യാജനോട്ടുകൾ പിടികൂടി

കൊടുങ്ങല്ലൂർ ശ്രീനാരായണപുരം കടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ നിന്ന് 26 കോടി രൂപയുടെ വ്യാജനോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ വ്യാജനോട്ടുകളാണ് കാർഡ്ബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന നിലയിൽ...

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും

ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കീഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ...

അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് നിർണായക വിധി

കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് വിധി പറയും. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക....