നിയമസഭ കയ്യാങ്കളി കേസ്: വിചാരണ നവംബർ മൂന്നിന് ആരംഭിക്കും

2015-ൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിയമസഭാ കയ്യാങ്കളി കേസിൽ ഏഴ് വർഷത്തിന് ശേഷം തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ വിചാരണ നടപടികൾ നവംബർ മൂന്നിന് ആരംഭിക്കും.മന്ത്രി വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് നേതാക്കളാണ് കേസിലെ പ്രതികൾ. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും സ്പീക്കറുടെ ഡയസിൽ കയറി കസേര മറിച്ചിടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ വിചാരണ നടപടികൾ ഔദ്യോഗികമായി ആരംഭിക്കുന്നതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന നിയമപോരാട്ടങ്ങളിലൊന്നിനാണ് തുടക്കമാകുന്നത്.

Leave a Reply

spot_img

Related articles

കെ സി വേണുഗോപാലിനെതിരെ സൈബർ ആക്രമണം; കേസെടുത്ത അഞ്ച് പേരും കോൺഗ്രസ് അനുഭാവികൾ

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പോലീസ് കേസെടുത്ത അഞ്ച് പേരും കോൺഗ്രസ് അനുഭാവികൾ. സിജു...

മുട്ടിൽ മരംമുറിക്കേസ്: ഗൂഢാലോചനയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മന്ത്രി ഷിബു ബേബി ജോൺ

മുട്ടിൽ മരംമുറിക്കേസിൽ ദുരൂഹതകളുണ്ടെന്നും ഇതിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മന്ത്രി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. കേസിൽ മുൻ പ്രോസിക്യൂട്ടറുടെ...

ഇ.എസ്.എ വില്ലേജുകളിലെ വനവിസ്തൃതി സർക്കാർ പരസ്യപ്പെടുത്തണം: ജോസ് കെ. മാണി

പരിസ്ഥിതി ലോല പ്രദേശങ്ങളിലെ (ഇ.എസ്.എ) വനവിസ്തൃതി സംബന്ധിച്ച് 2014-ലെയും നിലവിലെയും വില്ലേജ് അടിസ്ഥാനത്തിലുള്ള കൃത്യമായ കണക്കുകൾ സർക്കാർ അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് (എം)...

സംസ്ഥാന സർക്കാറിന് ആശ്വാസമായി വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു

സംസ്ഥാനത്ത് രൂക്ഷമായിരുന്ന വൈദ്യുതി പ്രതിസന്ധി അയയുന്നത് സർക്കാരിനും ജനങ്ങൾക്കും വലിയ ആശ്വാസമാകുന്നു. തൽസമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതും, ഈ മാസം അവസാനത്തോടെ...