കെ സി വേണുഗോപാലിനെതിരെ സൈബർ ആക്രമണം; കേസെടുത്ത അഞ്ച് പേരും കോൺഗ്രസ് അനുഭാവികൾ

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പോലീസ് കേസെടുത്ത അഞ്ച് പേരും കോൺഗ്രസ് അനുഭാവികൾ. സിജു സാമുവൽ, ഹംസ കെ.പി,ജാഫർ.കെ.അലിയാർ തട്ടികുന്നത്ത് ,അബ്ദുൾ ഖാദർ റെഷി,പി.സി. പുലാമന്തോൾ എന്നീ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണ് കേസ്കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാമിന്റെ പരാതിയിൽ രണ്ടു മാസത്തിന് ശേഷമാണ് സൈബർ പോലീസ് കേസെടുത്തത്.അന്വേഷണത്തിന്
സൈബർ വിഭാഗം ഐ ജിയെ ആഭ്യന്തരമന്ത്രി ചുമതലപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

സൈബർ ആക്രമണം; ‘ആർക്കെതിരെയും കേസ് എടുക്കരുതെന്നാണ് തന്റെ നിലപാട്, പക്ഷേ സൈബറിടത്തിൽ സ്വന്തം നേതാവിനെ അപമാനിക്കുന്നവർ ആത്മപരിശോധന നടത്തണം’; കെസി വേണു​ഗോപാൽ

താൻ നേരിട്ട സൈബർ ആക്രമണത്തിന്റെ പേരിൽ ആർക്കെതിരെയും കേസെടുക്കേണ്ടതില്ലെന്ന് നിലപാട് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.എന്നാൽ സൈബറിടത്തിൽ സ്വന്തം നേതാവിനെ അപമാനിക്കുന്നവർ ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം പ്രതികരിച്ചു.സൈബറിടത്തിലും, അല്ലാതെയുമെല്ലാം നിരവധി ആക്രമണങ്ങൾ നേരിട്ടുകഴിഞ്ഞുവെന്നും,അതുകൊണ്ടുതന്നെ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് തന്റെ ആഗ്രഹമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.കെസി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പോലീസ് കേസെടുത്ത അഞ്ചുപേരും കോൺഗ്രസ് പ്രവർത്തകരാണ് എന്ന വിവരം പുറത്തുവന്നിരുന്നു.പ്രതികളായ രണ്ടു പേരുടെ പ്രൊഫൈൽ ഫോട്ടോ മുഖ്യമന്ത്രിക്കൊപ്പമുള്ളതായിരുന്നു.സിജു സാമുവൽ, ഹംസ കെ.പി, ജാഫർ കെ. അലിയാർ തട്ടികുന്നത്ത്, അബ്ദുൾ ഖാദർ റെഷി, പി.സി. പുലാമന്തോൾ എന്നീ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണ് സൈബർ ആക്രമണവുമായി ബന്ധപ്പെട്ട പോലീസ് കേസ് എടുത്തത്.നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം നിലനിന്ന സമയത്താണ് കെസി വേണു​ഗോപാലിനെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നത്.ഈ സംഭവത്തിലാണ് ഇപ്പോൾ കോൺഗ്രസ് അനുഭാവികൾക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

Leave a Reply

spot_img

Related articles

നിയമസഭ കയ്യാങ്കളി കേസ്: വിചാരണ നവംബർ മൂന്നിന് ആരംഭിക്കും

2015-ൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിയമസഭാ കയ്യാങ്കളി കേസിൽ ഏഴ് വർഷത്തിന് ശേഷം തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ വിചാരണ നടപടികൾ നവംബർ മൂന്നിന് ആരംഭിക്കും.മന്ത്രി...

മുട്ടിൽ മരംമുറിക്കേസ്: ഗൂഢാലോചനയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മന്ത്രി ഷിബു ബേബി ജോൺ

മുട്ടിൽ മരംമുറിക്കേസിൽ ദുരൂഹതകളുണ്ടെന്നും ഇതിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മന്ത്രി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. കേസിൽ മുൻ പ്രോസിക്യൂട്ടറുടെ...

ഇ.എസ്.എ വില്ലേജുകളിലെ വനവിസ്തൃതി സർക്കാർ പരസ്യപ്പെടുത്തണം: ജോസ് കെ. മാണി

പരിസ്ഥിതി ലോല പ്രദേശങ്ങളിലെ (ഇ.എസ്.എ) വനവിസ്തൃതി സംബന്ധിച്ച് 2014-ലെയും നിലവിലെയും വില്ലേജ് അടിസ്ഥാനത്തിലുള്ള കൃത്യമായ കണക്കുകൾ സർക്കാർ അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് (എം)...

സംസ്ഥാന സർക്കാറിന് ആശ്വാസമായി വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു

സംസ്ഥാനത്ത് രൂക്ഷമായിരുന്ന വൈദ്യുതി പ്രതിസന്ധി അയയുന്നത് സർക്കാരിനും ജനങ്ങൾക്കും വലിയ ആശ്വാസമാകുന്നു. തൽസമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതും, ഈ മാസം അവസാനത്തോടെ...