‘താരസംഘടനയിലെ കേസുകൾക്കുവേണ്ടി പ്രത്യേക കോടതി വേണ്ടിവരുമല്ലോ’? നടി ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കവെ ഹൈക്കോടതി

താരസംഘടനയായ ‘അമ്മ’യിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികളിൽ പരിഹാസവുമായി ഹൈക്കോടതി. സംഘടനയിലെ മാത്രം കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി വേണ്ടിവരുമല്ലോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.സാധാരണക്കാരുടെ നിരവധി പ്രശ്നങ്ങൾ പരിഗണിക്കാനുള്ളപ്പോൾ ഇത്തരം പ്രശ്‌നങ്ങൾ തീർക്കാനല്ലേ സമയമുള്ളൂ എന്നും കോടതി ചോദിച്ചു.നടി അൻസിബ തനിക്കെതിരെ നൽകിയ പരാതിയിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരിഹാസം.അതേസമയം, ലക്ഷ്മിപ്രിയയുടെ ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചു.മൂന്നാഴ്ചയ്ക്കുശേഷം കോടതി കേസ് പരിഗണിക്കും.തനിക്കെതിരെ കോടതി നിർദേശപ്രകാരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ലക്ഷ്മിപ്രിയയുടെ ആവശ്യം.സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ ലക്ഷ്മിപ്രിയയുടെ പേരിൽ പാലാരിവട്ടം പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.അൻസിബയുടെ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി.ലക്ഷ്മിപ്രിയ തന്നെ വ്യക്തപരമായി അധിക്ഷേപിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചായിരുന്നു അൻസിബ പോലീസിനെ സമീപിച്ചത്.പരാതിയിൽ കേസെടുക്കാതിരുന്നതോടെ മജിസ്‌ട്രേറ്റ് കോടതിയെയും തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചിരുന്നു.ഈ പരാതി വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി കീഴ്ക്കോടതിക്ക് നിർദേശം നൽകുകയും ചെയ്തു.താരസംഘടനയായ അമ്മ’യുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് നടിമാരായ അൻസിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ട പരാതികളും പുറത്തുവരുന്നത്.

Leave a Reply

spot_img

Related articles

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേര്‍ന്ന് തിളച്ച വെള്ളമൊഴിച്ചു

കൊല്ലം ഇടമുളയ്ക്കലില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേര്‍ന്ന് തിളച്ച വെള്ളമൊഴിച്ചു.62 വയസ്സുകാരി രാധാമണിയെ അക്രമിച്ച കേസിൽ മകള്‍ അശ്വതി (37...

കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളി പ്രവർത്തനങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു

ഒക്ടോബർ 24 ന് നടക്കുന്ന 125-ാം കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിയുടെയും, ചാമ്പ്യൻസ് ബോട്ട് ലീഗിന്റെയും പ്രവർത്തനങ്ങളുടെ ഉത്ഘാടനവും, വള്ളംകളിയുടെ ലോഗോ പ്രകാശനവും സ്പീക്കർ...

ചക്രവാതച്ചുഴി; ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം .ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള...

രാഹുൽ ഗാന്ധിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ അംഗീകരിക്കില്ല; രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ .ജനാധിപത്യത്തിന്റെയും...