കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളി പ്രവർത്തനങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു

ഒക്ടോബർ 24 ന് നടക്കുന്ന 125-ാം കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിയുടെയും, ചാമ്പ്യൻസ് ബോട്ട് ലീഗിന്റെയും പ്രവർത്തനങ്ങളുടെ ഉത്ഘാടനവും, വള്ളംകളിയുടെ ലോഗോ പ്രകാശനവും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ഫ്രാൻസിസ് ജോർജ് എം. പി. മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. വി. ബി. ബിനു, എബ്രഹാം തോമസിൽ നിന്നും ആദ്യ തുക സ്വീകരിച്ച് ഫണ്ട്‌ ഉത്ഘാടനം ചെയ്തു. കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ ഉത്ഘാടനം തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ ജയ സജിമോൻ നിർവഹിച്ചു. ഇരുട്ടുകുത്തി രണ്ടാം ഗ്രേഡ് വിഭാഗത്തിലുള്ള, യുവദർശന ബോട്ട് ക്ലബ്ബ്, കുമ്മനം മാളിയേക്കൻ വള്ളത്തിന്റെ ക്യാപ്ടൻ ആദ്യ രജിസ്ട്രേഷൻ നൽകി. തിരുവാർപ്പ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അബ്ദുൽ കരീം വള്ളംകളിയുടെ ഓഫീസ് ഉത്ഘാടനം ചെയ്തു. വള്ളംകളിയോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്മരണികയ്ക്കുവേണ്ടി ആദ്യ പരസ്യം ഡോ. നിതിഷ് മൌലാന നൽകി. കോട്ടയം വെസ്റ്റ് ക്ലബ്ബ് പ്രസിഡന്റ്‌ തോമസ് കെ വട്ടുകളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിയോ മാത്യു, ട്രഷറർ സുനിൽ എബ്രഹാം, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് സി. എൻ സത്യനെശൻ, വാർഡ് കൗൺസിലർ ഉനൈസ് പാലപ്പറമ്പിൽ, ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നാസർ ചാത്തൻകൊട്ടുമാലി, കൗൺസിലർ ജിഷ ജോഷി, പഞ്ചായത്ത്‌ മെമ്പർ റഹീമ ബീവി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേര്‍ന്ന് തിളച്ച വെള്ളമൊഴിച്ചു

കൊല്ലം ഇടമുളയ്ക്കലില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേര്‍ന്ന് തിളച്ച വെള്ളമൊഴിച്ചു.62 വയസ്സുകാരി രാധാമണിയെ അക്രമിച്ച കേസിൽ മകള്‍ അശ്വതി (37...

ചക്രവാതച്ചുഴി; ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം .ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള...

രാഹുൽ ഗാന്ധിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ അംഗീകരിക്കില്ല; രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ .ജനാധിപത്യത്തിന്റെയും...

‘താരസംഘടനയിലെ കേസുകൾക്കുവേണ്ടി പ്രത്യേക കോടതി വേണ്ടിവരുമല്ലോ’? നടി ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കവെ ഹൈക്കോടതി

താരസംഘടനയായ ‘അമ്മ’യിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികളിൽ പരിഹാസവുമായി ഹൈക്കോടതി. സംഘടനയിലെ മാത്രം കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി വേണ്ടിവരുമല്ലോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.സാധാരണക്കാരുടെ നിരവധി...