ഒക്ടോബർ 24 ന് നടക്കുന്ന 125-ാം കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിയുടെയും, ചാമ്പ്യൻസ് ബോട്ട് ലീഗിന്റെയും പ്രവർത്തനങ്ങളുടെ ഉത്ഘാടനവും, വള്ളംകളിയുടെ ലോഗോ പ്രകാശനവും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ഫ്രാൻസിസ് ജോർജ് എം. പി. മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. വി. ബി. ബിനു, എബ്രഹാം തോമസിൽ നിന്നും ആദ്യ തുക സ്വീകരിച്ച് ഫണ്ട് ഉത്ഘാടനം ചെയ്തു. കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ ഉത്ഘാടനം തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജയ സജിമോൻ നിർവഹിച്ചു. ഇരുട്ടുകുത്തി രണ്ടാം ഗ്രേഡ് വിഭാഗത്തിലുള്ള, യുവദർശന ബോട്ട് ക്ലബ്ബ്, കുമ്മനം മാളിയേക്കൻ വള്ളത്തിന്റെ ക്യാപ്ടൻ ആദ്യ രജിസ്ട്രേഷൻ നൽകി. തിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ കരീം വള്ളംകളിയുടെ ഓഫീസ് ഉത്ഘാടനം ചെയ്തു. വള്ളംകളിയോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്മരണികയ്ക്കുവേണ്ടി ആദ്യ പരസ്യം ഡോ. നിതിഷ് മൌലാന നൽകി. കോട്ടയം വെസ്റ്റ് ക്ലബ്ബ് പ്രസിഡന്റ് തോമസ് കെ വട്ടുകളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിയോ മാത്യു, ട്രഷറർ സുനിൽ എബ്രഹാം, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് സി. എൻ സത്യനെശൻ, വാർഡ് കൗൺസിലർ ഉനൈസ് പാലപ്പറമ്പിൽ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാസർ ചാത്തൻകൊട്ടുമാലി, കൗൺസിലർ ജിഷ ജോഷി, പഞ്ചായത്ത് മെമ്പർ റഹീമ ബീവി തുടങ്ങിയവർ പ്രസംഗിച്ചു.

