തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു

കോട്ടയം ജില്ലയിൽ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു. മീനടം പഞ്ചായത്ത് ഒന്നാം വാർഡ് ചീരംകുളം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി
പ്രീത പ്രസാദ് 162 വോട്ടുകൾക്കാണ് വിജയിച്ചത്.യുഡിഎഫിൻ്റെ സിറ്റിംങ് സീറ്റാണിത്. പ്രീത പ്രസാദിൻ്റെ ഭർത്താവ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും സത്യപ്രതിഞ്ജയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ചന്ദ്രു നാരായണനായിരുന്നു ഇവിടത്തെ എൽഡിഎഫ് സ്ഥാനാർഥി.പാമ്പാടി കുമ്പന്താനം 10 -ാം വാർഡ് യു ഡി എഫിൽ നിന്ന് എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു. എൽ ഡി എഫ് സ്ഥാനാർത്ഥി സണ്ണി വർഗീസ് 66 വോട്ടുകൾക്കാണ് ജയിച്ചത്. പഞ്ചായത്തംഗ മായിരുന്ന ബാബു മാത്യു ഡാണാവുങ്കലിന്റെ ഭാര്യ ഡെയ്സി ബാബു ഡാണാവുങ്കലായിരുന്നു ഇവിടെത്തെ യുഡിഎഫ് സ്ഥാനാർഥി.പാമ്പാടി വെള്ളൂർ ടെക്നിക്കൽ സ്കൂളിലാണ് വോട്ടെണ്ണൽ നടന്നത്.യു‍‍‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ ഇരു ഗ്രാമപഞ്ചായത്തുകളിലും ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തെ സ്വാധീനിക്കില്ല.

Leave a Reply

spot_img

Related articles

പത്മജ ബിജെപി വിടുമോ? അഭ്യൂഹങ്ങൾ ശക്തം; കോൺഗ്രസിലേക്കുള്ള മടക്കം ചർച്ചയാകുന്നു

പത്മജ വേണുഗോപാൽ ബിജെപി വിട്ട് കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ബിജെപി നേതൃത്വത്തിന് ഇന്ന് രാജി നൽകുമെന്നും കോൺഗ്രസിൽ അംഗത്വമെടുക്കുന്നതിനുള്ള ചർച്ചകൾ നടത്തിയെന്നുമാണ് പ്രചാരണം....

യുഡിഎഫ് സർക്കാരിനെതിരെ എൻഡിഎഫ് പ്രക്ഷോഭം ആരംഭിക്കുന്നു

യുഡിഎഫ് ഗവൺമെൻ്റ് തുടരുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ നവംബർ 26 ന് വൻ ബഹുജന കൂട്ടായ്‌മ അസംബ്ലി മണ്‌ഡലം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നതിന് എൽഡിഎഫ് തീരുമാനിച്ചതായി...

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ. കേരളത്തിൽ യു ഡി എഫ് സർക്കാർ...

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം. എൽ ഡി എഫിൽ നിന്നും വള്ളോക്കുന്ന് വാർഡ് യു ഡി എഫ്...