പോക്സോ കേസിലെ അതിജീവിതകളായ 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി.സർക്കാരിൻ്റെ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സംരക്ഷണകേന്ദ്രത്തിലായിരുന്നു കുട്ടികൾ.ഇന്നലെ രാത്രിയോടെയാണ് സംഭവം.കൊല്ലങ്കോട്, മങ്കര പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലെ അതിജീവിതകളെ കാണാതായത്.സംഭവത്തിൽ കസബ പൊലീസ് അന്വേഷണം നടത്തുകയാണ്.മാസങ്ങൾക്ക് മുമ്പ് ഇവിടെ നിന്ന് മൂന്ന് പെൺകുട്ടികളെ സമ്മാന രീതിയിൽ കാണാതാവുകയും മണിക്കൂറുകൾക്കകം കണ്ടെത്തുകയും ചെയ്തിരുന്നു.സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്.പെൺകുട്ടികൾ ജില്ല വിട്ട് പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

