വീട്ടമ്മ കുത്തേറ്റ് മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

കോതമംഗലത്ത് വീട്ടമ്മ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചു; ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കുത്തുകുഴി, മാരമംഗലം, ഹാപ്പി നഗറിൽ താമസിക്കുന്ന പുല്ലാന്തിക്കാടൻ പി വി കുര്യാക്കോസിൻ്റ ഭാര്യ കുഞ്ഞമ്മ (61) യാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വീടിനുള്ളിൽ കൊല്ലപ്പെട്ടത്. ഭർത്താവ് കുര്യാക്കോസിനെ (65) കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വിദേശത്തുള്ള മകനെ കുര്യാക്കോസ് തന്നെയാണ് ഫോണിൽ വിവരമറിയിച്ചത്. കുര്യാക്കോസ് സർജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

spot_img

Related articles

പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാണാതായി

പോക്സോ കേസിലെ അതിജീവിതകളായ 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി.സർക്കാരിൻ്റെ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സംരക്ഷണകേന്ദ്രത്തിലായിരുന്നു കുട്ടികൾ.ഇന്നലെ രാത്രിയോടെയാണ്...

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേര്‍ന്ന് തിളച്ച വെള്ളമൊഴിച്ചു

കൊല്ലം ഇടമുളയ്ക്കലില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേര്‍ന്ന് തിളച്ച വെള്ളമൊഴിച്ചു.62 വയസ്സുകാരി രാധാമണിയെ അക്രമിച്ച കേസിൽ മകള്‍ അശ്വതി (37...

കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളി പ്രവർത്തനങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു

ഒക്ടോബർ 24 ന് നടക്കുന്ന 125-ാം കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിയുടെയും, ചാമ്പ്യൻസ് ബോട്ട് ലീഗിന്റെയും പ്രവർത്തനങ്ങളുടെ ഉത്ഘാടനവും, വള്ളംകളിയുടെ ലോഗോ പ്രകാശനവും സ്പീക്കർ...

ചക്രവാതച്ചുഴി; ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം .ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള...