തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം. എൽ ഡി എഫിൽ നിന്നും വള്ളോക്കുന്ന് വാർഡ് യു ഡി എഫ് വാർഡ് തിരിച്ചു പിടിക്കുകയായിരുന്നു.യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച രാധാമണിയാണ് രണ്ട് വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. എൻ ഡി എ യാണ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയത്.
വോട്ട് നില:
യുഡിഎഫ് – 276
എൻഡിഎ – 274
എൽഡിഎഫ് – 259

