ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പൻ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമപരമായ തീരുമാനമെടുക്കാൻ ഹൈക്കോടതി സ്പീക്കർക്ക് നിർദ്ദേശം നല്കി.കേസില്‍ സ്പീക്കറുടെ തീരുമാനം വൈകുന്നുവെന്ന് കാട്ടി പരാതിക്കാരനായ ദിനേശ് മേനോൻ നല്കിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.സ്പീക്കർ അല്ല തീരുമാനമെടുക്കേണ്ടതെങ്കില്‍ പരാതി ഗവർണർക്ക് കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന് എംഎല്‍എയായി തുടരാൻ അർഹതയില്ലെന്നാണ് ഹർജിക്കാരൻ കോടതിയില്‍ വാദിച്ചത്.

