കനത്തമഴയില്‍ , തൃശൂരില്‍ സംസ്ഥാന സ്കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകർന്നു.അക്വാട്ടിക് കോംപ്ലക്സിലെ താത്ക്കാലിക മേല്‍ക്കൂരയാണ് തകർന്നത്.നാലു കുട്ടികള്‍ക്കും, രണ്ട് രക്ഷിതാക്കള്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വേദിയുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം.റിലേ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കവെയാണ് സംഭവം. 14 ജില്ലകളില്‍ നിന്നും വിദ്യാർഥികള്‍ മത്സരത്തിനായി ഇവിടേക്ക് എത്തുന്നുണ്ട് എന്നാല്‍ വളരെ ചെറിയ ഷെഡ്ഡുകള്‍ മാത്രമാണ് സംഘാടകർ തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്.

