യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ. കേരളത്തിൽ യു ഡി എഫ് സർക്കാർ സ്വസ്ഥമായും നന്നായുമാണ് ഭരിക്കുന്നത്.കൊച്ചുകൊച്ചു പ്രശ്നങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും.പ്രതിപക്ഷ നേതാവ് സ്വന്തം പാർട്ടിയിൽ എതിർപ്പുകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ടാണ് മുന്നോട്ട് പോകുന്നത്.എല്ലാ എതിരഭിപ്രായങ്ങളെയും തമസ്കരിക്കുകയായിരുന്നു.അതുകൊണ്ടാണ് ടി പി ചന്ദ്രശേഖരനെ കൊല്ലാൻ പോലും ആ പാർട്ടി തയ്യാറായത്.കോൺഗ്രസിൽ ചില അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകും.അത് വലിയ തലത്തിലേക്ക് പോകുന്ന പ്രശ്നമില്ല.പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകും.അക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന് സമാധാനമായി ഇരിക്കാമെന്നും കെ സി വേണുഗോപാൽ.

