ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മൊഴിയെടുത്തു

എറണാകുളം ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ ചോദ്യം ചെയ്ത് പൊലീസ്. ആലുവ കമ്പനിപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്.തന്റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്ന് ജഡ്ജി മൊഴി നല്‍കി.തന്റെ അറിവോടെയല്ല മകന്‍ വാഹനമെടുത്തത്, താന്‍ ഉറങ്ങാന്‍ കിടന്ന സമയത്താണ് മകന്‍ വാഹനവുമെടുത്ത് പുറത്തേക്ക് പോയതെന്നാണ് ജഡ്ജി നല്‍കിയ മൊഴി.വാഹനാപകടത്തിന് പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോയത് വീഴ്ചയെന്ന് ഹൈക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്.തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് ഹൈക്കോടതി രജിസ്ട്രാർക്ക് റിപ്പോര്‍ട്ട് നല്‍കിയത്.പൊലീസ് സ്റ്റേഷനില്‍ പോകും മുന്‍പ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അനുമതി തേടിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണ നിര്‍വഹണ സമിതി റിപ്പോര്‍ട്ട് പരിശോധിക്കും.ജില്ലാ ജഡ്ജ് പോയത് വീഴ്ച തന്നെയാണെന്നാണ് ഹൈക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.അപകടം നടന്നതിന് തൊട്ടു പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.പ്രതിയായ 17കാരനെ ജയിലില്‍ എത്തിക്കുമ്പോള്‍ ജഡ്ജി അവിടെ ഉണ്ടായിരുന്നുവെന്ന് അപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു.

Leave a Reply

spot_img

Related articles

വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ

വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ. ശ്രീനാരായണ ഗുരുവിന്റെ പേരും അദ്ദേഹത്തിന്റെ ദാർശനിക നിലപാടുകളും ഹിന്ദുത്വത്തിന് എതിര്. എന്നിട്ടും ആ ആശയത്തെ ഹിന്ദുത്വത്തിനൊപ്പം...

കോട്ടയം–വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്

കോട്ടയം-വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്.തുറമുഖ വികസനത്തിൽ ഏറെ താൽപര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രിയുമായി അടുത്ത ഘട്ട പ്രവർത്തനങ്ങൾ നിശ്ചയിക്കാനായി പോർട്ട് അധികൃതർ അടുത്ത...

ചേരാനല്ലൂര്‍ അപകടം; സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം

ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം .ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കിയ ഉറപ്പിന്...

എംഎൽഎമാരുടെ ശമ്പളം കൂട്ടും; ചെലവുകൾ കൂടി കണക്കിലെടുത്ത് തീരുമാനമെന്ന് മന്ത്രി സണ്ണി ജോസഫ്

എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യത്തിൽ ചെലവുകൾ കൂടി കണക്കിലെടുത്താണ് തീരുമാനമെന്നു മന്ത്രി സണ്ണി ജോസഫ്. എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന ആവശ്യം വീണ്ടും ചർച്ചയാകുന്നതിനിടെയാണ്...