അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം .മരം വീണും വൈദ്യുതാഘാതമേറ്റും വിവിധ സ്ഥലങ്ങളിലായി അഞ്ച് സ്ത്രീകളുള്‍പ്പെടെ എട്ട് പേർ മരിച്ചു.നിലവില്‍ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കാക്കിനടയിലുള്പ്പെടെ മഴ തുടരുകയാണ്. ഇന്നലെ രാവിലെ 8.30ഓടെ നരസ്പൂരില് 125 കിലോമീറ്റർ വേഗത്തിലാണ് അർണബ് കര തൊട്ടത്. അതിതീവ്ര ചുഴലിക്കാറ്റ് പിന്നീട് ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറി. വൻ നാശനഷ്ടമുണ്ടായെന്നും സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്ര സംഘത്തെ അയയ്ക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.180ലധികം വീടുകള്‍ തകർന്നു. 93 റോഡുകള്‍ തകരുകയും 736 മരങ്ങള്‍ കടപുഴകി. വൈദ്യുത പോസ്റ്റുകള്‍ നിലംപതിച്ചു. 80,000 ഹെക്ടറിലധികം സ്ഥലത്തെ കൃഷി നശിച്ചു. അപകടാവസ്ഥ ഒഴിയുന്നത് വരെ ജനങ്ങള്‍ വീട്ടിനകത്ത് തുടരണമെന്ന് അധികൃതർ അറിയിച്ചു. 57,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 38 വിമാന സർവീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍ ജില്ലാ കളക്ടർമാരുമായി ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ അവലോകനം ചെയ്തു.

