ശബരിമല നട നാളെ തുറക്കും; ശ്രീചിത്തിര ആട്ട തിരുനാൾ നവംബർ 7 ന്

ശ്രീചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകൾക്കായി ശബരിമല നട നാളെvതുറക്കും. നവംബർ 7 നാണ് ശബരിമലയിൽ ശ്രീചിത്തിര ആട്ട തിരുനാൾ.നാളെ വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.ശ്രീചിത്തിര ആട്ട തിരുനാൾ ദിനത്തിൽ രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക.വൈകിട്ട് ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും.ശ്രീചിത്തിര ആട്ട തിരുനാളുമായി ബന്ധപ്പെട്ട പൂജകൾ പൂർത്തിയാക്കി നവംബർ 7 രാത്രി 10 മണിക്ക് നട അടയ്ക്കും

Leave a Reply

spot_img

Related articles

ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വത്സൻ ഏബ്രഹാം അന്തരിച്ചു

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) ജനറൽ പ്രസിഡന്റും പ്രമുഖ സുവിശേഷ പ്രവർത്തകനുമായ പാസ്റ്റർ ഡോ. ടി. വത്സൻ ഏബ്രഹാം (74) അന്തരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിൽ...

ശ്രീകാര്യം കൊലപാതകം: കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

തിരുവനന്തപുരത്തെ ശ്രീകാര്യത്ത് 17 വയസുകാരനായ അഭിറാം കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്ന് സൂചന.കേസിൽ പ്രതികളുടെ പങ്കാളിത്തം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (SIT)...

കരിപ്പൂർ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകൽ നാടകം:യുവതിയുടെ ഭർത്താവ് നിരപരാധിയാണെന്ന് പൊലീസ്

യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കാനുള്ള നാടകത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഭർത്താവിനെ കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചു. ദുബായിൽ നിന്നും സ്വർണം കടത്തി...

ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്‌ത കാന്തപുരം വിഭാഗം മുഖപത്രം

ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്‌ത കാന്തപുരം വിഭാഗം മുഖപത്രം .സർക്കാർ തീരുമാനം കാറ്റിൽ പറത്തുന്ന ഉദ്യോഗസ്ഥ നടപടി അധികാര ലംഘനമാണെന്നും...