ശബരിമല നട നാളെ തുറക്കും; ശ്രീചിത്തിര ആട്ട തിരുനാൾ നവംബർ 7 ന്

ശ്രീചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകൾക്കായി ശബരിമല നട നാളെvതുറക്കും. നവംബർ 7 നാണ് ശബരിമലയിൽ ശ്രീചിത്തിര ആട്ട തിരുനാൾ.നാളെ വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.ശ്രീചിത്തിര ആട്ട തിരുനാൾ ദിനത്തിൽ രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക.വൈകിട്ട് ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും.ശ്രീചിത്തിര ആട്ട തിരുനാളുമായി ബന്ധപ്പെട്ട പൂജകൾ പൂർത്തിയാക്കി നവംബർ 7 രാത്രി 10 മണിക്ക് നട അടയ്ക്കും

Leave a Reply

spot_img

Related articles

കരിപ്പൂർ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകൽ നാടകം:യുവതിയുടെ ഭർത്താവ് നിരപരാധിയാണെന്ന് പൊലീസ്

യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കാനുള്ള നാടകത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഭർത്താവിനെ കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചു. ദുബായിൽ നിന്നും സ്വർണം കടത്തി...

ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്‌ത കാന്തപുരം വിഭാഗം മുഖപത്രം

ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്‌ത കാന്തപുരം വിഭാഗം മുഖപത്രം .സർക്കാർ തീരുമാനം കാറ്റിൽ പറത്തുന്ന ഉദ്യോഗസ്ഥ നടപടി അധികാര ലംഘനമാണെന്നും...

കെയുഡബ്ല്യുജെ: ജിജോ മാത്യു പ്രസിഡന്റ്, ആർ. കിരൺ ബാബു ജനറൽ സെക്രട്ടറി

കേരള പത്രപവർത്തക യൂണിയൻ (കെയുഡബ്ലുജെ) സംസ്ഥാന പ്രസിഡന്റായി ജിജോ മാത്യു (മലയാള മനോരമ), ജനറൽ സെക്രട്ടറിയായി ആർ. കിരൺ ബാബു (ന്യൂസ് 18 കേരളം)...

സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ നവംബർ 12 ന് പണിമുടക്കും

ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ട്രേഡ് യൂണിയനുകൾ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ ടാക്സി...