സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ നവംബർ 12 ന് പണിമുടക്കും

ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ട്രേഡ് യൂണിയനുകൾ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ ടാക്സി തൊഴിലാളികൾ 12 ന് പണിമുടക്കും.11-11-2026 രാത്രി 12 മുതൽ മുതൽ 12-11-2026 രാത്രി 12 മണിവരെ – 24 മണിക്കൂർ ആണ് സമരം. പ്രശ്‌ന പരിഹാരമായില്ലെങ്കിൽ അനശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്ന് സംയുക്ത സമിതി നേതാക്കൾ പറഞ്ഞു.
കെ മോഹനൻ (ബിഎംഎസ്) ചെയർമാനായും കെഎസ് സുനിൽകുമാർ (സിഐടിയു) കൺവീനറായും കെ സി ജയപാൽ ട്രഷററായും പി രാജേന്ദ്രകുമാർ(സി ഐ ടി യു ) ആർ അജയകുമാർ (BMS) പി കെ നാസർ (AITUC )നിസാർ സലിം (SDTU) എന്നിവർ വൈസ് ചെയർമാൻമാരായുംകെ ജെ മോഹനൻ നാലാഞ്ചിറ ഹരി ( സിഐടിയു)സുനിൽ മതിലകം എഐടിയുസി , താന്നിവിള സതി ബി എം എസ് , വിഴിഞ്ഞം ജയകുമാർ എച്ച്എംഎസ്എന്നിവർ ജോയിൻ്റെ കൺവീനറുമായിട്ടുള്ള സംയുക്ത സമരസമിതി പണിമുടക്കിന്റെ വിജയത്തിനായി രൂപീകരിച്ചു .

Leave a Reply

spot_img

Related articles

കോട്ടയം നഗരസഭക്ക് പുതിയ ഓഫീസ് സമുച്ചയം ഒരുങ്ങുന്നു

കോട്ടയം നഗരസഭ കേന്ദ്ര ഓഫിസ് നാഗമ്പടത്തേക്ക് മാറ്റുന്നു. പോപ്പ് മൈതാനത്തിനു എതിർവശത്ത് ഇൻഡോർ സ്റ്റേഡിയത്തോടു ചേർന്നു ഇപ്പോൾ ലോറി പാർക്കിങ്ങിനായി നൽകിയിരിക്കുന്ന സ്ഥലത്താണ് പുതിയതായി...

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കവർച്ച നാടകം

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കവർച്ച നാടകം. ദമ്പതികൾ ചേർന്നാണ് സ്വർണം കവർച്ച നാടകം നടത്തിയത്.തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി കമ്പളിപ്പിക്കാൻ ശ്രമിച്ചത് യുവതിയും ഭർത്താവുമാണെന്ന് വ്യക്തമായി. കരിപ്പൂരിൽ...

കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും .ചീഫ് ജസ്റ്റിസ്...

ചക്കുളത്തുകാവ് പൊങ്കാല നവംബർ 24 ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്ഠാ നത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്ര...