ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്‌ത കാന്തപുരം വിഭാഗം മുഖപത്രം .സർക്കാർ തീരുമാനം കാറ്റിൽ പറത്തുന്ന ഉദ്യോഗസ്ഥ നടപടി അധികാര ലംഘനമാണെന്നും മുൻ സർക്കാരിന്റെ ചട്ടങ്ങളിലെ പിഴവുകൾ മുതലെടുത്തെന്നും സിറാജ് ദിനപത്രത്തിൽ പറയുന്നു.നടക്കുന്നത് ഇദ്യോഗസ്ഥ ഭരണമോ എന്നും മുഖപത്രത്തിൽ വിമർശിക്കുന്നുണ്ട്. സംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിച്ചതിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. സർക്കാർ അറിയാതെ ബാറുകൾ അനുവദിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സർക്കാർ മദ്യ നയം ഉടനെ ഉണ്ടാവുമെന്നും പറഞ്ഞിരുന്നു.

