കരിപ്പൂർ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകൽ നാടകം:യുവതിയുടെ ഭർത്താവ് നിരപരാധിയാണെന്ന് പൊലീസ്

യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കാനുള്ള നാടകത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഭർത്താവിനെ കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചു. ദുബായിൽ നിന്നും സ്വർണം കടത്തി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിനി പ്രിയങ്കയെയാണ് കഴിഞ്ഞദിവസം വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോയത്. സംഭവം സ്വർണം പൊട്ടിക്കലാണെന്ന നിഗമനത്തിൽ പൊലീസ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ കാർ പിന്തുടർന്നു. സിനിമാ സ്റ്റൈലിൽ നടന്ന ചേസിങ്ങിനൊടുവിൽ പുളിക്കലിൽവെച്ചാണ് പൊലീസ് കാർ തടഞ്ഞ് പ്രതികളെ പിടികൂടി യുവതിയെ മോചിപ്പിച്ചത്.എന്നാൽ, പ്രതികളെയും പ്രിയങ്കയെയും ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടു പോകൽ നാടകമാണ് കരിപ്പൂരിൽ അരങ്ങേറിയതെന്ന് വ്യക്തമായത്. സ്വർണവുമായെത്തിയ പ്രിയങ്കയെ കാറിലെത്തി തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ച ചെയ്തെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. പ്രിയങ്കയും ഇതിൽ പങ്കുചേർന്നു. പ്രിയങ്കയുടെ ഭർത്താവും ഇതേ കാറിലുണ്ടായിരുന്നു. പ്രിയങ്കയും ഭർത്താവും ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്‌തതെന്നാണ് പൊലീസ് ആദ്യംനൽകിയ വിവരം. എന്നാൽ, വിശദമായ അന്വേഷണത്തിലും ചോദ്യംചെയ്യലിലുമാണ് ഭർത്താവിന് പങ്കില്ലെന്ന് തെളിഞ്ഞത്.

Leave a Reply

spot_img

Related articles

ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വത്സൻ ഏബ്രഹാം അന്തരിച്ചു

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) ജനറൽ പ്രസിഡന്റും പ്രമുഖ സുവിശേഷ പ്രവർത്തകനുമായ പാസ്റ്റർ ഡോ. ടി. വത്സൻ ഏബ്രഹാം (74) അന്തരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിൽ...

ശ്രീകാര്യം കൊലപാതകം: കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

തിരുവനന്തപുരത്തെ ശ്രീകാര്യത്ത് 17 വയസുകാരനായ അഭിറാം കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്ന് സൂചന.കേസിൽ പ്രതികളുടെ പങ്കാളിത്തം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (SIT)...

ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്‌ത കാന്തപുരം വിഭാഗം മുഖപത്രം

ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്‌ത കാന്തപുരം വിഭാഗം മുഖപത്രം .സർക്കാർ തീരുമാനം കാറ്റിൽ പറത്തുന്ന ഉദ്യോഗസ്ഥ നടപടി അധികാര ലംഘനമാണെന്നും...

കെയുഡബ്ല്യുജെ: ജിജോ മാത്യു പ്രസിഡന്റ്, ആർ. കിരൺ ബാബു ജനറൽ സെക്രട്ടറി

കേരള പത്രപവർത്തക യൂണിയൻ (കെയുഡബ്ലുജെ) സംസ്ഥാന പ്രസിഡന്റായി ജിജോ മാത്യു (മലയാള മനോരമ), ജനറൽ സെക്രട്ടറിയായി ആർ. കിരൺ ബാബു (ന്യൂസ് 18 കേരളം)...