തിരുവനന്തപുരത്തെ ശ്രീകാര്യത്ത് 17 വയസുകാരനായ അഭിറാം കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്ന് സൂചന.കേസിൽ പ്രതികളുടെ പങ്കാളിത്തം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്.നിലവിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, പ്രധാന പ്രതിയായ ഉമറിന്റെ പെൺസുഹൃത്ത് ഉൾപ്പെടെയുള്ളവർക്ക് കൊലപാതകത്തെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും വ്യക്തമായ വിവരം ഉണ്ടായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെയും കാണാതായ തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിലൂടെയും കേസിൽ കൂടുതൽ പേരിലേയ്ക്ക് അന്വേഷണം നീളുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിവരം.

