ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വത്സൻ ഏബ്രഹാം അന്തരിച്ചു

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) ജനറൽ പ്രസിഡന്റും പ്രമുഖ സുവിശേഷ പ്രവർത്തകനുമായ പാസ്റ്റർ ഡോ. ടി. വത്സൻ ഏബ്രഹാം (74) അന്തരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഐപിസി സ്ഥാപക നേതാക്കളിൽ ഒരാളായ പാസ്റ്റർ കെ. ഇ. ഏബ്രഹാമിന്റെ കൊച്ചുമകനും മുൻ ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ടി. എസ്. ഏബ്രഹാമിന്റെയും മേരി ഏബ്രഹാമിന്റെയും മകനുമാണ്. 2006 മുതൽ 2013 വരെ ഐപിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം 2019 മുതൽ ജനറൽ പ്രസിഡന്റ് സ്ഥാനത്ത് സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഇന്ത്യ ഗോസ്പൽ ഔട്ട്‌റീച്ച് സ്ഥാപകനും ഇന്ത്യ ബൈബിൾ കോളജ് ആൻഡ് സെമിനാരിയുടെ പ്രസിഡന്റുമായിരുന്നു. അമേരിക്കയിലെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമായിരുന്ന അദ്ദേഹം ഇന്ത്യയിലും വിദേശത്തും സുവിശേഷ പ്രവർത്തനങ്ങൾക്കും സഭകളുടെ വളർച്ചയ്ക്കും നിർണായക സംഭാവനകൾ നൽകി.
ഭാര്യ : ലാലി ഏബ്രഹാം. സ്നേഹ, ആൻ, സന്തോഷ്, ആഷ എന്നിവർ മക്കളാണ്. സംസ്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

Leave a Reply

spot_img

Related articles

ശ്രീകാര്യം കൊലപാതകം: കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

തിരുവനന്തപുരത്തെ ശ്രീകാര്യത്ത് 17 വയസുകാരനായ അഭിറാം കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്ന് സൂചന.കേസിൽ പ്രതികളുടെ പങ്കാളിത്തം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (SIT)...

കരിപ്പൂർ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകൽ നാടകം:യുവതിയുടെ ഭർത്താവ് നിരപരാധിയാണെന്ന് പൊലീസ്

യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കാനുള്ള നാടകത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഭർത്താവിനെ കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചു. ദുബായിൽ നിന്നും സ്വർണം കടത്തി...

ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്‌ത കാന്തപുരം വിഭാഗം മുഖപത്രം

ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്‌ത കാന്തപുരം വിഭാഗം മുഖപത്രം .സർക്കാർ തീരുമാനം കാറ്റിൽ പറത്തുന്ന ഉദ്യോഗസ്ഥ നടപടി അധികാര ലംഘനമാണെന്നും...

കെയുഡബ്ല്യുജെ: ജിജോ മാത്യു പ്രസിഡന്റ്, ആർ. കിരൺ ബാബു ജനറൽ സെക്രട്ടറി

കേരള പത്രപവർത്തക യൂണിയൻ (കെയുഡബ്ലുജെ) സംസ്ഥാന പ്രസിഡന്റായി ജിജോ മാത്യു (മലയാള മനോരമ), ജനറൽ സെക്രട്ടറിയായി ആർ. കിരൺ ബാബു (ന്യൂസ് 18 കേരളം)...