യുഎസിൽ ലോറൻസ് ബിഷ്ണോയി സംഘത്തിനുവേണ്ടി പ്രവർത്തിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹാരി ബോക്സർ അറസ്റ്റിൽ

യുഎസിൽ ലോറൻസ് ബിഷ്ണോയി സംഘത്തിനുവേണ്ടി പ്രവർത്തിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹാരി ബോക്സർ അറസ്റ്റിലായി .ഇയാൾക്കെതിരെ കൊലപാതകം, ഭീഷണിപ്പെടുത്തൽ, പിടിച്ചുപറി തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ നേരത്തെതന്നെ നിലനിൽക്കുന്നുണ്ട്.സിനിമാ നിർമാതാവ് രോഹിത് ഷെട്ടിയുടെ വസതിക്ക് സമീപമുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്വം ഹാരി ഏറ്റെടുത്തിട്ടുണ്ട്. തുടർന്ന് നിരവധി ബോളിവുഡ് സിനിമാതാരങ്ങൾക്ക് ഭീഷണി നിറഞ്ഞ ശബ്‌ദ സന്ദേശങ്ങൾ ഇയാൾ അയച്ചതായി ആരോപണമുണ്ട്. ഗുണ്ടാസംഘാംഗങ്ങളായ ഹിമാൻഷു ഭാവു, നീരജ് ഫരീദ്പുരിയ എന്നിവരെ അമേരിക്കയിൽ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇയാളുടെയും അറസ്റ്റ്.

Leave a Reply

spot_img

Related articles

കുവൈത്തിൽ നഴ്‌സുമാരുമായി പോകുകയായിരുന്ന ബസ്സ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

കുവൈത്തിൽ നഴ്‌സുമാരുമായി പോകുകയായിരുന്ന ബസ്സ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക് .ഇന്നലെ രാത്രിയോടെ അബ്ബാസിയ ഫയർ സ്റ്റേഷന് സമീപത്താണ് അപകടം. ഫർവാനിയ ആശുപത്രിയിൽ രാത്രി...

യുഎസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് മുന്നേറ്റം

യുഎസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് മുന്നേറ്റം. പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻ്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും മറികടന്ന് ഡെമോക്രാറ്റുകൾ വൻമുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. സെനറ്റിനു...

റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ച് ട്രംപ്

റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.മുൻ മാസം ഒപ്പുവെച്ച ബിൽ പ്രകാരം പ്രാബല്യത്തിൽ...

സൗദിയിലെ ദഹ്റാന്‍ അരാംകോ കെട്ടിടത്തിന് നേരെ ഹൂതി ആക്രമണം

സൗദിയിലെ ദഹ്റാന്‍ അരാംകോ കെട്ടിടത്തിന് നേരെ ഹൂതി ആക്രമണം .റിയാദിനെയും തെക്കന്‍ മേഖലയെയും ലക്ഷ്യമിട്ടെത്തിയ 6 ഡ്രോണുകള്‍ സൗദി തകര്‍ത്തു.റിയാദില്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ്...