പാത്രിയർക്കീസ് ബാവായ്ക്ക് ഊഷ്മള വരവേൽപ്പ്

മലങ്കര സഭയുടെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നവംബർ 13, 14 തീയതികളിലായി സഭ ക്രമീകരിച്ചിട്ടു ള്ള വിശുദ്ധ മൂറോൻ കൂദാശയിലും, യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനിലും, തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിലും സംബന്ധിക്കുന്നതിനായി ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കേരളത്തിൽ എത്തി.രാവിലെ 8ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന പരിശുദ്ധ ബാവായെ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായും, കേരള സർക്കാരിന്റെ പ്രതിനിധി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, സഭയിലെ മെത്രാപ്പോലീത്തന്മാര്, എംപിമാർ, എംഎൽഎമാർ, സഭാ ഭാരവാഹികൾ, ബഹുമാനപ്പെട്ട വൈദികർ, വിശ്വാസികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

Leave a Reply

spot_img

Related articles

ശബരിമല ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് വൈകിട്ട് 5 ന് ആരംഭിക്കും

ശബരിമല സന്നിധാനത്ത് ഭക്തർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കും.വെബ്സൈറ്റ് അഡ്രസ്:www.onlinetdb.com.15 ദിവസത്തേക്കുള്ള ഓൺലൈൻ റൂം ബുക്കിംഗ് ആണ്...

റോഡിൽ കിടന്ന് ബഹളം വച്ച പ്രതി പോലീസുകാരൻ്റെ കൈ കടിച്ചു മുറിച്ചു

റോഡിൽ കിടന്ന് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരൻ്റെ കൈ കടിച്ചുമുറിച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിലെ ഡ്രൈവറുടെ കൈയാണ് പ്രതി കടിച്ചുമുറിച്ചത്.കൊല്ലം ശാസ്താംകോട്ട വേങ്ങ...

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്ന സംഭവങ്ങളില്‍ രക്ഷിതാക്കള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്ന സംഭവങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം രക്ഷിതാക്കള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍.കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന രക്ഷിതാക്കളാണ്...

വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ അതൃപ്തി; പാടി തീരുംമുമ്പേ കസേരയിൽ ഇരുന്ന് മന്ത്രി കെ. മുരളീധരൻ

മന്ത്രി കെ. മുരളീധരന്‍ പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി പാടിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി.കാസര്‍കോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം....