മൂന്നു ചെറുപ്പക്കാർ വ്യത്യസ്ഥ ഭാവങ്ങൾ ‘തേവർ’ ഫസ്റ്റ് ലുക്ക് എത്തി

മൂന്നു ചെറുപ്പക്കാർ. വ്യത്യസ്ഥ ഭാവങ്ങൾ ‘തേവർ’ ഫസ്റ്റ് ലുക്ക് എത്തി. പൂജാരി വേഷത്തിൽ കൗതുകത്തോടെ ധ്യാൻ ശ്രീനിവാസൻ .
ഒരു പ്രതിമ കൈയ്യിലേന്തി കള്ള ലക്ഷണത്തോടെ റോഷൻ രാജ്.വിനയ ഭാവത്തിൽ ഷഹീൻ സിദ്ദിഖ്.തേവർ എന്ന ചിത്രത്തിന്റെ ഇന്നു പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ചിത്രങ്ങളാണിതു്.ആരെയും പെട്ടെന്ന് ആകർഷിക്കുന്ന ഈ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായത് ഈ പോസ്റ്ററിന്റെ കൗതുകം തന്നെ.നിജീഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറൈസൺ എന്റെർ ടൈൻ മെന്റിന്റെ ബാനറിൽ രാജൻ തളിപ്പറമ്പ് { ദോഹ ) നിർമ്മിക്കുന്നു.ഹൊറൈസൺ എന്റെർടൈൻ മെന്റിന്റെ അഞ്ചാമതു ചിത്രം കൂടിയാണ് തേവർ.മുഴുനീള ഫാന്റെസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതു ഭാഷക്കും ദേശത്തിനും അനുയോജ്യമാകും വിധത്തിലുള്ള ഈ ചിത്രം പ്രധാനമായും മൂന്നു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചു കൊണ്ടാണ് അവതരിപ്പിക്കുന്നത്..

കേരള – തമിഴ് നാട് അതിർത്തി പ്രദേശത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.വ്യത്യസ്ഥ സാഹചര്യത്തിൽ ഇവിടെയെന്നുന്ന മൂന്നു ചെറുപ്പക്കാർ.അത്ഭുത സിദ്ധിയുള്ള ഒരു പ്രതിമ ഇവർക്കു ലഭിക്കുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അത്യന്തം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.ധ്യാൻ ശ്രീനിവാസൻ , ഡോ. റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവർക്കൊപ്പം തലൈവാസിൽ വിജയ്, കലാഭവൻ ഷാജോൺ ദേവൻ, ഹരീഷ് കണാരൻ ,സുനിൽ സുഗതഷാജു ശ്രീധർ,മേജർ രവി,നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ,, വയ്യാ പുരി, ഐശ്യര്യാ .പൂജാ റാം,,ഡാനി എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – ഓസേപ്പച്ചൻ.
ഛായാഗ്രഹണം- എൽദോ ഐസക്ക്:
എഡിറ്റിംഗ് – അയൂബ് ഖാൻ .
കലാ സംവിധാനം സജിത് മുണ്ടയാട്..
പ്രൊജക്റ്റ് ഡിസൈൻ ഹംസ ദേശമംഗലം .
മേക്കപ്പ് മഹേഷ് ചേർത്തല.
കോസ്റ്റ്യും ഡിസൈൻ- സുകേഷ് താനൂർ.
സ്‌ക്രിപ്റ്റ് അസിസ്റ്റൻ്റ്- ബിനു കുമാർ. എസ്.
കോറിയോഗ്രാഫി – ശാന്തി കുമാർ.
ആക്ഷൻ -ബ്രുസ്‌ലി രാജേഷ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രസാദ് യാദവ്.
ഫിനാൻസ് കൺട്രോളർ- വിവേക് കാർത്തികേയൻ .
ഫിനാൻസ് മാനേജർ – മുരുകേശൻ . കൽപ്പാത്തി .
സ്റ്റിൽസ്- ഷിബി ധിവദാസ്
പ്രൊഡക്‌ഷൻ മാനേജർ – അരുൺ കെ.
പ്രൊഡക്ഷൻ കൺട്രോളർ – ജബ്ബാർ മതിലകം.
വാഴൂർ ജോസ്

Leave a Reply

spot_img

Related articles

അറുപത്താറിൽ ആറാം പ്രാക്ക്…. കള്ളപ്രാക്ക്… കന്നി പ്രാക്ക് — ‘മായൻ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി

അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ എത്തി.ജിതിൻ കെ.ജോസ് സംവിധാനം...

സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോഗിംഗ് എ ജേർണി ഒഫ് ലവ്’ സിനിമയാകുന്നു

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും വെള്ളിത്തിരയിലേക്ക് എത്തുന്നു.സോണിയയുടെ ആത്മകഥയായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ സിനിമയാകുകയാണ്.തെലുങ്കിലാണ് സിനിമ ഒരുങ്ങുന്നത്.വ്യാഴാഴ്ച...

മലയാള സിനിമ ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

മലയാള സിനിമ ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അമ്പതിലേറെ സിനിമകള്‍ക്ക് ക്യാമറ...

“ഭൂമിയിൽ നാശം വിതക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്” ‘ഭൗമ’ ട്രയിലർ എത്തി

"ഭൂമിയിൽ നാശം വിതക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്" ഭൗമ ട്രയിലർ എത്തി.."ഞാനെപ്പോഴും പറയാറില്ലേ..? ഈ ആറു വിരലുകൾ ടീംസൊക്കെയുണ്ടല്ലോ അതു ദൈവത്തിൻ്റെ...